Wednesday, October 7, 2026
HomeTOP NEWSKERALAആടുജീവിതം സിനിമയുടെ വ്യാജപതിപ്പ്; ഫോൺ സംഭാഷണവും, മൊബൈൽ സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി ബ്ലെസി

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ്; ഫോൺ സംഭാഷണവും, മൊബൈൽ സ്ക്രീൻ ഷോട്ടും സഹിതം പരാതി നൽകി ബ്ലെസി

Published on

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന പൃഥ്വിരാജ്-ബ്ലെസി ടീമിൻ്റെ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി.

തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്. സിനിമയക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ബെന്യാമിൻ്റെ ‘ആടുജീവിതം’ നോവൽ സിനിമയായി വ്യാഴാഴ്ച്‌ചയാണ് തിയറ്ററുകളിലെത്തിയത്.

നജീബ് എന്ന വ്യക്‌തിയുടെ ജീവിതം ആസ്‌പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം നോവൽ എഴുതിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടതായാണ് റിപ്പോർട്ടുകൾ.

വിഷ്വൽ റൊമാൻസിൻ്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്കർ അവാർഡ് ജേതാക്കളായ എ.ആർ.റഹ്‌മാൻ സംഗീത സംവിധാനവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനമുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this