Sunday, October 11, 2026
HomeCovid 19"അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം...പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല": ബിനീഷ് കൊടിയേരിക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധം അറിയിച്ച്...

“അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം…പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല”: ബിനീഷ് കൊടിയേരിക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധം അറിയിച്ച് ഹരീഷ് പേരടി

Published on

നിരവധി ദിവസങ്ങളായി മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു വാർത്തയാണ് ബിനീഷ് കൊടിയേരിയുടേത് .ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോസ്‌ഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസിലെ നാലാം പ്രതിയുമായ ബിനീഷ് സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും തൻറെ പിതാവുമായ കൊടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില വഷളാണെന്നും ഈ അവസ്ഥയിൽ മകനായ തന്റെ സാമിപ്യം വേണമെന്നും ചൂണ്ടിക്കാട്ടി നൽകുന്ന ജാമ്യ അപേക്ഷകൾ പരിഗണിക്കാതെ പോകുന്നു.ഇതിൽ പ്രതിഷേധിച്ചാണ് നടൻ ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്

സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളതെന്നും മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ലെന്നും നടൻ പറയുന്നുണ്ട്. തന്നെ അനൂകുലിച്ചവർ ഇന്ന് എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്:-

ഇത് ബിനീഷ് കോടിയേരി…എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?..അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?..കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?..നിയമത്തിൻ്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ,പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?..ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം…പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല…ഒരു പാട് സാമ്പത്തിക ക്രിമനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യൻ്റെ മനുഷ്യാവകാശത്തെ കാണുന്നില്ല…അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപെടണം…പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല …ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്…❤️

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this