Friday, October 9, 2026
HomeNewsഅപസ്മാരരോഗിക്ക് തുണയായി KSRTC ജീവനക്കാരും യാത്രക്കാരും

അപസ്മാരരോഗിക്ക് തുണയായി KSRTC ജീവനക്കാരും യാത്രക്കാരും

Published on

എരുമേലി കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരുമാണ് അപസ്മാരം വന്ന യാത്രികന് ശുശ്രൂഷ നല്കി മാതൃകയായത്. കണ്ട്ക്ടറേയും ഡ്രൈവറേയും പ്രശംസിച്ചുള്ള യാത്രക്കാരന്റെ കുറുപ്പ് വൈറലാകുന്നു.എരുമേലി ഡിപ്പോയിലെ ഡോക്ടർ കണ്ടക്ടർ ജയ്സൺ ജോസഫും ഡ്രൈവർ പി.ആർ ഷിജുവുമാണ് ഏവരുടേയും പ്രശംസ നേടിയത്.ഡോക്ടർ ജയ്സൺ കണയങ്കൽ സർവ്വീസിനിടെ കനത്ത മഴയെ തുടർന്നുണ്ടായ മല വെള്ളപ്പാച്ചിലിൽ പെട്ട കുടുംബത്തെ രക്ഷിച്ചും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.യാത്രക്കാരന്റെ കുറുപ്പ് ചുവടെ:-

ഇന്നു ഞാൻ വൈറ്റില hub ഇൽ നിന്നും,2.10 പിഎം നു പോരുന്ന എരുമേലി -തുലപ്പള്ളി( F P)KSRTC ബസ് ഇൽ പിറവത്തേക്ക് യാത്ര ചെയ്ത സമയം, യാത്രക്കിടയിൽ ഒരു യാത്രകാരനു (ഏകദേശം 20 or 22 വയസു പ്രായം )ഇടക്കുവച്ചു അപസ്മാരം ഉണ്ടായപ്പോൾ പെട്ടെന്ന് തന്നെ ഡ്രൈവർ നോട് പറഞ്ഞു വണ്ടി നിറുത്തിക്കുകയും, തന്നാൽ കഴിയുന്ന വിധത്തിൽ എല്ലാം പ്രഥമ ശുശ്രുഷനൽകാൻ ശ്രമിക്കുകയും ചെയ്തു, അപ്പോഴേക്കും മറ്റു യാത്രകരും കണ്ടക്ടർ ടെ ഒപ്പം കൂടി, തുടർന്ന് വണ്ടി ഏതാനും കുറച്ചു കിലോമീറ്റർ അകലെയുള്ള A P വർക്കി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, അതുമാത്രമല്ല ആ യാത്രകാരനെ ആശുപത്രിയിൽ ആക്കി ഡോക്ടർ കാണുന്നത് വരെ അവിടെ ഡ്രൈവർ ഉം കണ്ടക്ടർ ഉം അതോടൊപ്പം തന്നെ ബസ് ഇൽ ഉണ്ടായിരുന്ന പകുതിയോളം ആളുകളും ഹോസ്പിറ്റലിൽ വെയ്റ്റി ചെയ്തു, ശരിക്കും ഇങ്ങനെ ഉള്ള KSRTC ജീവനക്കാർ ആണ് നമുക്ക് വേണ്ടത്….. എത്ര പ്രശംസിച്ചാലും മതിയാകില്ല ഇവരെ….. എല്ലാ KSRTC ജീവനക്കാരും ഇവരെ മാതൃക ആകേണ്ടതാണ്…. ഈ കണ്ടക്ടർ ടെ പേര് ജെയ്സൺ ജോസഫ്, ഡ്രൈവർ ഷിജു P R, ഡിപ്പോ എരുമേലി

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...