Wednesday, February 11, 2026
HomeElectionഅഡ്വ. ടോമി കല്ലാനിയുടെ പ്രചരണാർഥം രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും

അഡ്വ. ടോമി കല്ലാനിയുടെ പ്രചരണാർഥം രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും

Published on

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം രാഹുൽ ഗാന്ധി ശനിയാഴ്ച എരുമേലിയിൽ എത്തും.നാളെ രാവിലെ റാന്നിയിൽ നിന്നും റോഡുമാർഗം എരുമേലി വലിയമ്പലത്തിനു സമീപം എത്തും. തുടർന്ന് സ്ഥാനാർത്ഥി ടോമി കല്ലാനിക്ക് ഒപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ നടത്തും.പിന്നീട് വാവര് പള്ളിയിലും കൊച്ചമ്പലത്തിലും ദർശനം നടത്തും.

മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പ്രവർത്തകർ പരിപാടിയിൽ പങ്കെടുമെന്ന് ആൻ്റോ ആൻ്റണി എംപി പറഞ്ഞു.കോട്ടയം ജില്ലയിൽ എരുമേലിയിൽ മാത്രമാണ് രാഹുൽ ഗാന്ധിക്ക് പരിപാടിയുള്ളത്.എരുമേലിയുടെ മതേതര ചരിത്രവും മാനവ ഐക്യത്തിന് അതു നൽകുന്ന സന്ദേശവും കണക്കിലെടുത്ത് രാഹുൽ ഗാന്ധി തന്നെയാണ് എരുമേലി തന്നെ സന്ദർശനത്തിന് തെരഞ്ഞെടുത്തത്. എരുമേലിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം ഹെലികോപ്ടർ മാർഗം പീരുമേട്ടിലേക്ക് പോകും.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം എൽ എ

കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഡി സി സിയെ പ്രതിഷേധമറിയിച്ച ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ...

കേരളത്തിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503

കേരളത്തിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ്...

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ

കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിന് തന്നെ. റീ കൗണ്ടിങ്ങിലും ബേക്കൽ ഡിവിഷൻ എൽഡിഎഫിനൊപ്പം നിന്നു. പള്ളിക്കര പഞ്ചായത്തിലെ...