സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ‘ഉപദേശവുമായി’ മേജർ രവി. അദ്ദേഹം അടുത്ത കാലത്ത് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുന്ന ഫേസ്ബുക്ക് കുറിപ്പാണ് മേജർ രവി പങ്കുവച്ചത്.

മറ്റുള്ളവരുടെ സിനിമകളെ കാണുക പോലും ചെയ്യാതെ അധിക്ഷേപിക്കുന്നതിനെക്കുറിച്ചും മോഹൻലാലിനെ നല്ലവനായ ഗുണ്ടയെന്ന് പരാമർശിച്ചതും അടൂർ ചെയർമാനായ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾ അനുഭവിക്കുന്ന ജാതി വിവേചനവുമെല്ലാമാണ് മേജർ രവി കുറിപ്പിൽ വിശദീകരിച്ചത്. അടൂരിന്റെ വിവാദ പരാമർശങ്ങൾക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്നതായിരുന്നു മേജർ രവിയുടെ വാക്കുകൾ



