Monday, October 12, 2026
HomeNewsഅടുത്ത രണ്ട് മാസത്തിനുള്ളിൽ ഐഫോൺ 15; ടൈപ്പ് സി പോർട്ട്, ഡൈനാമിക് ഐലന്റ്, 15 പ്രോ...

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐഫോൺ 15; ടൈപ്പ് സി പോർട്ട്, ഡൈനാമിക് ഐലന്റ്, 15 പ്രോ മോഡലുകളിൽ പുതിയ നോച്ച് , വില ഇങ്ങനെ

Published on

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ സ്മാർട്ഫോണുകൾ പുറത്തിറക്കിയേക്കും. പ്രധാനപ്പെട്ട ചില മാറ്റങ്ങളോടെയാണ് പുതിയ ഐഫോണുകൾ അവതരിപ്പിക്കുക എന്നാണ് വിവരം. യൂറോപ്യൻ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ആപ്പിളിന്റെ ലൈറ്റ്നിങ് പോർട്ട് ഒഴിവാക്കി ടൈപ്പ് സി പോർട്ട് ആയിരിക്കും ഐഫോണിൽ ഉൾപ്പെടുത്തുക. ഈ മാറ്റം ഇന്ത്യ ഉൾപ്പടെ മറ്റ് വിപണികളിലും ഉണ്ടാവും.

ഡിസ്പ്ലേയുടെ ഡിസൈനിൽ മാറ്റങ്ങളുണ്ടാവുമെന്നതാണ് മറ്റൊരു വിവരം. ഇത്രയും കാലം ഐഫോണുകളിൽ ഉൾപ്പെടുത്തി വന്ന ഡിസ്പ്ലേ നോച്ചിന്റെ രൂപത്തിൽ മാറ്റം വരുത്തിയേക്കും. പകരം ഐഫോൺ 14 പ്രോ മോഡലുകളിൽ അവതരിപ്പിച്ച ഡൈനാമിക് ഐലന്റ് ഐഫോൺ 15, 15 പ്ലസ് മോഡലുകളിലും ഉണ്ടാവും.

അതേസമയം ഐഫോൺ 15 പ്രോ മോഡലുകളിൽ പുതിയ നോച്ച് ഡിസൈൻ പരീക്ഷിക്കുമെന്നാണ് ടെക്ക് വിദഗ്ദനായ മാർക്ക് ഗുർമൻ പറയുന്നത്. ലോ ഇഞ്ചക്ഷൻ പ്രഷർ ഓവർ മോൾഡിങ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്പ്ലേ ആയിരിക്കും ഐഫോൺ 15 പ്രോ മോഡലുകളുടെ സ്ക്രീനിലെന്നും ഗുർമൻ പറയുന്നു.

നേരത്തെ ഐഫോൺ വാച്ച് സീരീസ് 7 ൽ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഇതുവഴി ഫോണിന്റെ ബോർഡറിന്റെ കനം കുറയ്ക്കാനും അതുവഴി ഡിസ്പ്ലേ വലിപ്പം കൂട്ടാനും സാധിക്കും. ബെസെൽ ലെസിന് സമാനമായ അനുഭവം ഇതുവഴി ഐഫോണുകളിൽ ലഭിക്കും.

കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മോഡലുകളിൽ ഉപയോഗിച്ച എ16 ബയോണിക് പ്രൊസസർ തന്നെയായിരിക്കും ഐഫോൺ 15 മോഡലുകളിൽ ഉപയോഗിക്കുക. അതേസമയം പ്രോ മോഡലുകളിൽ 3 നാനോമീറ്റർ ചിപ്പ് ആയിരിക്കും ഉപയോഗിക്കുക. 1099 ഡോളർ എന്ന പ്രൈസ് ടാഗിലായിരിക്കും ഐഫോൺ 15 പ്രോ വിപണിയിലെത്തുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...