Tuesday, October 13, 2026
HomeElectionസ്വത്തുക്കൾ 849 കോടിയോളം, 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങൾ, പതിനേഴോളം വാഹനങ്ങൾ; നടി ജയാ ബച്ചനെ...

സ്വത്തുക്കൾ 849 കോടിയോളം, 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങൾ, പതിനേഴോളം വാഹനങ്ങൾ; നടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് അഞ്ചാം തവണയും നാമനിർദേശം ചെയ്‌ത്‌ സമാജ് വാദി പാർട്ടി

Published on

നടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് അഞ്ചാം തവണയും നാമനിർദേശം ചെയ്‌ത്‌ സമാജ് വാദി പാർട്ടി. 2004 മുതൽ ജയ രാജ്യസഭയിൽ അംഗമാണ്.

നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൻ്റെ ഭാഗമായി ജയ സ്വത്ത് വിവരങ്ങളുടെ രേഖകളും സമർപ്പിച്ചു. ജയയുടെയും ഭർത്താവും നടനുമായ അമിതാഭ് ബച്ചന്റെയും ഉടമസ്ഥതയിലുള്ള വസ്‌തുക്കളുടെ വിവരമാണ് നൽകിയത്.

ജയയുടെയും അമിതാഭിൻ്റെയും ജംഗമ സ്വത്തുക്കൾ ഏതാണ്ട് 849 കോടിയോളം വരും സ്ഥാവര വസ്‌തുക്കളുടെ മൂല്യം 729 കോടിയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജയയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത് 10 കോടിയാണ്. അമിതാഭിന്റേത് 120 കോടിയോളം വരും. ജയയുടെ പക്കൽ 41 കോടിയോളം മൂല്യമുള്ള ആഭരണങ്ങളുണ്ട്. അമിതാഭിൻ്റേത് 25 കോടിയാണ്.

രണ്ട് ബെൻസും ഒരു റേഞ്ച് റോവറുമടക്കം പതിനേഴോളം വാഹനങ്ങളുണ്ട്. എല്ലാത്തിനും ചേർന്ന് 18 കോടിയോളം വിലവരും.
ഫെബ്രുവരി 27-നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞു.

രാഷ്ട്രീയത്തിരക്കുകൾക്കിടയിലും സിനിമയിൽ അഭിനയിക്കാനും ജയ സമയം കണ്ടെത്താറുണ്ട്. എന്നിരുന്നാലും പലപ്പോഴും വർഷങ്ങളുടെ ഇടവേളയെടുക്കാറുണ്ട്. 2017 ൽ അഭിനയിച്ച ദ ഗ്രേറ്റ് ലീഡർ എന്ന ചിത്രത്തിന് ശേഷം 2023 ലാണ് പിന്നീട് അഭിനയിച്ചത്. രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച റോക്കി ഓർ രാണി കീ പ്രേം കഹാനി എന്ന കരൺ ജോഹർ ചിത്രത്തിലായിരുന്നു വേഷമിട്ടത്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this