Wednesday, October 7, 2026
HomeTOP NEWSINDIAസത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല, എന്നാൽ രാവണന് പണവും അധികാരവും...

സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ല, എന്നാൽ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നു – പ്രിയങ്ക ഗാന്ധി

Published on

ഇന്ത്യാ സഖ്യ റാലിയിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കൾ. ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണെന്നും സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഭഗവാൻ രാമന് പണമോ അധികാരമോ ഉണ്ടായിരുന്നില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. “ബിജെപി മായയിൽ അകപ്പെട്ടിരിക്കുകയാണ്. ആയിരം വർഷം പഴക്കമുള്ള ഒരു കഥയും അതിലെ സന്ദേശവും അവരെ ഓർമിപ്പിക്കുകയാണ്. ഭഗവാൻ രാമൻ സത്യത്തിനു വേണ്ടി പോരാടുമ്പോൾ അദ്ദേഹത്തിനു പണമോ അധികാരമോ ഉണ്ടായിരുന്നില്ല. എന്നാൽ രാവണന് പണവും അധികാരവും സൈന്യവുമുണ്ടായിരുന്നു. സത്യം, പ്രതീക്ഷ, വിശ്വാസം, ക്ഷമ, ധൈര്യം എന്നിവയായിരുന്നു ഭഗവാൻ രാമനുണ്ടായിരുന്നത്” -പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപത്യം ഇഷ്‌ടപ്പെടുന്നയാളാണെന്നും ബിജെപിയും ആർഎസ്എസും വിഷം പോലെയാണെന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുറന്നടിച്ചു. “ജനാധിപത്യമാണോ ഏകാധിപത്യമാണോ വേണ്ടതെന്ന് നിങ്ങൾ തീരുമാനിക്കണം. സ്വേഛാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ രാജ്യത്തുനിന്ന് ചവിട്ടി പുറത്താക്കണം.

ബിജെപിയും ആർഎസ്എസും വിഷം പോലെയാണ്. രുചിച്ചു നോക്കാൻ ശ്രമിച്ചാൽ പോലും നിങ്ങൾ മരണപ്പെടും. കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ എന്നോട് പ്രചാരണത്തേക്കുറിച്ച് ചോദിച്ചു. പ്രചാരണത്തിനുള്ള കോൺഗ്രസിൻ്റെ പണം കളവുപോയെന്ന് മറുപടി നൽകി. കോൺഗ്രസിന് 3500 കോടിയിലധികം ഇൻകം ടാക്സ് ബാധ്യതയാണ് അടിച്ചേൽപിച്ചത്. ഇത്രയും വലിയ ബാധ്യത പാർട്ടിയെ വരിഞ്ഞു മുറുക്കിയിരിക്കുന്നു” -ഖർഗെ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്കു നേരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഇന്ത്യ സഖ്യം മുന്നണിയിലെ മുഴുവൻ പാർട്ടികളുടെയും ശക്‌തിപ്രകടനവുമായി ഡൽഹിയിൽ ഒത്തുചേർന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിങ്, ജമ്മു കശ്‌മീർ നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുല്ല, പിഡിപി നേതാവ് മെഹബൂബ മുഫ്‌തി, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപൈ സോറൻ, എൻസിപി നേതാവ് ശരദ് പവാർ, ഡൽഹി മന്ത്രി അതിഷി മർലേന, സിപിഎം സെക്രട്ടറി ജനറൽ സിതാറാം യെച്ചൂരി, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള നേതാക്കൾ റാലിയിൽ പങ്കെടുത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this