Wednesday, October 7, 2026
HomeNews"വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട"; നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു

“വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട”; നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു

Published on

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കുമെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നുണയുടെ ചന്തയിൽ കൊള്ളയുടെ കട നടത്തുകയാണെന്ന് കോൺഗ്രസെന്ന് മോദി പരിഹസിച്ചു. രാജസ്ഥാനിലെ ബിക്കാനീറിലെ ബി.ജെ.പിയുടെ റാലിയിലാണ് കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മോദി രംഗത്തെത്തിയത്.

‘ഞങ്ങൾ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് പദ്ധതികൾ കൈമാറുന്നു. പക്ഷേ ജയ്പൂരിൽ കോൺഗ്രസ് അവ നശിപ്പിക്കുകയാണ്. രാജസ്ഥാനിലെ പ്രശ്നത്തിലെ നിങ്ങളുടെ പ്രശ്നത്തിലും കോൺഗ്രസ് ഒന്നും ചെയ്യുന്നില്ല’. മോദി പറഞ്ഞു.

‘എല്ലാ വീടുകളിലും ആനുകൂല്യങ്ങൾ നൽകാനുള്ള ബി.ജെ.പിയുടെ പദ്ധതിയും കോൺഗ്രസ് തകർക്കുകയാണ്. സംസ്ഥാനത്ത് കോൺഗ്രസ് ഗുണത്തേക്കാളേറെ ദോഷം മാത്രമാണ് ചെയ്തത്. രാജസ്ഥാനിൽ കാലാവസ്ഥയുടെ ചൂട് മാത്രമല്ല,കോൺഗ്രസ് സർക്കാറിനെതിരെയുള്ള ജനങ്ങളുടെ ചൂടും ഉയർന്നിട്ടുണ്ട്’. മാറ്റത്തിന്റെ ശക്തിക്ക് അധികം സമയമെടുക്കില്ലെന്നും മോദി പറഞ്ഞു.

‘സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ഗണ്യമായ വർധനയുണ്ടായി.
ബലാത്സംഗക്കേസുകളിലും രാജസ്ഥാൻ ഒന്നാം സ്ഥാനത്താണ്. സംരക്ഷിക്കേണ്ടവർ തന്നെ ശത്രുക്കളാവുന്ന അവസ്ഥയാണ് രാജസ്ഥാനിൽ’. ബലാംത്സക്കേസിലെയും കൊലപാതകക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന തിരക്കിലാണ് സർക്കാർ ഉദ്യോഗസ്ഥരെന്നും മോദി കുറ്റപ്പെടുത്തി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...