Friday, October 9, 2026
HomeENTERTAINMENTലോകമൊട്ടാകെയുള്ള സിനിമാ പ്രേമികൾ ടർബോ ജോസിനെ ഏറ്റെടുത്തു; 70 കോടി കളക്ഷൻ നേടി 'ടർബോ' മുന്നേറുന്നു

ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികൾ ടർബോ ജോസിനെ ഏറ്റെടുത്തു; 70 കോടി കളക്ഷൻ നേടി ‘ടർബോ’ മുന്നേറുന്നു

Published on

മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ 70 കോടി കളക്ഷൻ നേടി മുന്നേറുന്നു. റിലീസായി രണ്ടാഴ്‌ച പിന്നിട്ടിട്ടും തിയേറ്ററുകളിൽ ഈ സിനിമ കാണാൻ വൻതിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികൾ ടർബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.

കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്‌ചയിലെ കുതിപ്പ് രണ്ടാം ആഴ്‌ചയിലും തുടരാൻ ‘ടർബോ’യ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്‌തത്.

സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റെക്കോർഡ് സൃഷ്ടിച്ച ചിത്രമായി ‘ടർബോ’ മാറി. വെറും 8 ദിവസം കൊണ്ടാണ് മുൻപന്തിയിൽ ഉണ്ടായിരുന്ന ‘മഞ്ഞുമ്മൽ ബോയ്‌സി’നെ ‘ടർബോ’ പിന്നിലാക്കിയത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡും ‘ടർബോ’ സ്വന്തമാക്കിയിരുന്നു.

മറ്റ് രാജ്യങ്ങളിലും ‘ടർബോ’യുടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this