Tuesday, October 13, 2026
HomeNewsമുഖത്തേക്ക് മൂത്രമൊഴിച്ച സംഭവം; ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്

മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവം; ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്

Published on

മുഖത്തേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ ബി.ജെ.പി നേതാവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി ഇരയായ യുവാവ്. പ്രതിയയ പ്രവേശ് ശുക്ല താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞെന്നും അയാളെ വെറുതെ വിടണമെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട ദശ്മത് റാവത്ത് സർക്കാറിനോട് ആവശ്യപ്പെട്ടു. ‘സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അദ്ദേഹത്തെ മോചിപ്പിക്കണം. പ്രവേശ് ശുക്ല ങ്ങളുടെ ഗ്രാമത്തിലെ പണ്ഡിതനാണ്. ഗ്രാമത്തിൽ റോഡ് പണിയണമെന്നല്ലാതെ സർക്കാറിനോട് ഞങ്ങൾക്ക് വേറൊന്നും ആവശ്യപ്പെടാനില്ല’..ദശ്മത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മധ്യപ്രദേശിലെ സിദ്ധിയിലെ കുബ്രിയിലാണ് ആദിവാസി യുവാവ് ദശ്മത്ത് റാവത്തിന്റെ മുഖത്തേക്ക് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. കടവരാന്തയിൽ ഇരിക്കുകയായിരുന്ന ദശ്മതിന്റെ മുഖത്തും ശരീരത്തിലും പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

ആറുമാസം മുമ്പായിരുന്നു സംഭവം നടന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഏറെ വിമർശനവും ഉയർന്നു. തുടർന്നാണ് പൊലീസ് പ്രവേശിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാനിയമം ചുമത്തി അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല ഇപ്പോൾ ജയിലിലാണ്. അതേസമയം, പ്രവേശ് ബി.ജെ.പി പ്രവർത്തകനാണെന്ന ആരോപണം ബി.ജെ.പി നിഷേധിച്ചിരുന്നു.

ഇതിന് പിന്നാലെ ഇരയായ യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ മാപ്പ് പറയുകയും ചെയ്തു. ദശ്മതിന് അഞ്ചുലക്ഷം രൂപ ധനസഹായവും വീട് പണിയാനായി ഒന്നര ലക്ഷം രൂപയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...