മംഗളൂരുവിൽ ഹോസ്റ്റൽ ഭക്ഷണം കഴിച്ച 130 വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി



