Saturday, October 10, 2026
HomeNewsഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും; ടിക്ടോക്കിനും ടെലഗ്രാമിനും നിരോധനമേർപ്പെടുത്തി സോമാലിയ

ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും; ടിക്ടോക്കിനും ടെലഗ്രാമിനും നിരോധനമേർപ്പെടുത്തി സോമാലിയ

Published on

ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ടിക്ടോക്കിനും എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിനും നിരോധനമേർപ്പെടുത്തി സോമാലിയ. അസഭ്യമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നുവെന്നും ഇവയുടെ വ്യാപനം തടയാനാണ് നടപടിയെന്നും സൊമാലിയയുടെ ആശയവിനിമയ മന്ത്രി അറിയിച്ചു. ഈ രണ്ട് ആപ്പുകൾക്ക് പുറമേ ഓൺലൈൻ വാതുവയ്പ്പ് വെബ്സൈറ്റ് ആയ 1XBet ഉം നിരോധിച്ചിട്ടുണ്ട്.

ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന ടിക്ടോക്ക്, ടെലഗ്രാം എന്നീ ആപ്പുകൾ നീക്കം ചെയ്യാൻ ഉത്തരവിടുന്നതായി മന്ത്രി ജമാ ഹസ്സൻ ഖലീഫ് പ്രസ്താവനയിൽ അറിയിച്ചു.
വിമത ഗ്രൂപ്പായ അൽ ഷബാബിലെ അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങൾക്കായി ഈ ആപ്പുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അടുത്ത അഞ്ച് മാസത്തിനുള്ളിൽ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഷബാബ് ഗ്രൂപ്പിനെ ഇല്ലാതാക്കാൻ സൈനികാക്രമണം നടത്തുമെന്ന് സോമാലിയൻ പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് നടപടി. വിഷയത്തിൽ TikTok, Telegram, 1XBet അധികൃതർ പ്രതികരിച്ചിട്ടില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...