Tuesday, October 13, 2026
HomeTOP NEWSINDIAബോംബു ഭീഷണി; പുണെ ഡൽഹി വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

ബോംബു ഭീഷണി; പുണെ ഡൽഹി വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

Published on

ബോംബു ഭീഷണിയെ തുടർന്ന് പുണെ ഡൽഹി വിമാനം അടിയന്തരമായി നിലത്തിറക്കി. 185 യാത്രക്കാരുമായി പുണെയിൽ നിന്ന് പുറപ്പെട്ട ആകാശ എയർലൈൻസിന്റെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. ബാഗിനുള്ളിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നായിരുന്നു സംഭവം.

പുണെയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റിനുള്ളിലാണ് മുംബൈ വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിടുകയും അവിടെ ഇറക്കുകയും ചെയ്തതെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ബോംബ് ഭീഷണി വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം രാവിലെ ആറിന് മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു.

പുലർച്ചെ രണ്ടരയോടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബോംബ് ഭീഷണിയുണ്ടെന്ന കാര്യം മുംബൈ പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ബോംബ് സ്ക്വാഡിന്റെ സാന്നിധ്യത്തിൽ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരനെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന്, മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. നെഞ്ചു വേദനയെ തുടർന്ന് ഇയാൾ മരുന്നു കഴിച്ചിരുന്നതായി ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു അറിയിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this