ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന് നടി രേവതി.
എന്നാല്‍ പരാതികളില്‍ അന്വേഷണവും വിചാരണയും അനന്തമായി നീളരുതെന്നും താരം പറഞ്ഞു.റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ചിലശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം റിപ്പോര്‍ട്ട് പരസ്യമാക്കാൻ സര്‍ക്കാര്‍ വൈകി. അതുകൊണ്ടുതന്നെ നീതി വൈകിയെന്നും സ്ത്രീപക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍ നിന്ന് പോലും വിവേചനം നേരിട്ടെന്നും രേവതി
പറഞ്ഞു.


