എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി പി സി ജോർജ്ജ് എംഎൽഎ കൊവിഡ് വാക്സിൻ സ്വീകരിച്ചു.പി സി ജോർജ്ജിനോടൊപ്പം ഭാര്യ ഉഷാ ജോർജ്ജും അദ്ദേഹത്തിന്റെ പി എ, ഡ്രൈവർ എന്നിവരും കൊവിഡ് വാക്സിൻ സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ട് കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും, പൊതുജനങ്ങൾ ഇതിനോട് സഹകരിക്കണമെന്നും പറഞ്ഞു.



