Tuesday, October 13, 2026
HomeENTERTAINMENTപാൻ ഇന്ത്യൻ ചിത്രം; 'സാലാർ 'ന്റെ ട്രെയിലർ പുറത്തിറങ്ങി

പാൻ ഇന്ത്യൻ ചിത്രം; ‘സാലാർ ‘ന്റെ ട്രെയിലർ പുറത്തിറങ്ങി

Published on

ഹോംബാലെ ഫിലിംസിൻ്റെ പുതിയ പാൻ ഇന്ത്യൻ ചിത്രമായ ‘സാലാർ ‘ന്റെ ട്രെയിലർ പുറത്തിറങ്ങി. കെ.ജി.എഫ്. എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനു ശേഷം പ്രശാന്ത് നീലിൻ്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ‘സലാറി’ൽ പ്രഭാസാണ് നായകൻ. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഡിസംബർ 22-ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.

ട്രെയിലർ ഇറങ്ങിയതോടു കൂടി ആരാധകർക്കുള്ള ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകൾ വർദ്ധിക്കമെന്നും ചിത്രത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്ക് ഒരു വിരാമമാകുമെന്ന് സംവിധായകൻ പ്രശാന്ത് നീൽ പ്രതീക്ഷിക്കുന്നു.

ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് സംവിധായകനും കെ.ജി.എഫിന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഈ വർഷം ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘സലാറി’ൽ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this