Friday, October 9, 2026
HomeTOP NEWSINDIAനടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം......

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം……

Published on

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ് പ്രത്യേക സംഘം. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം നടക്കുക.

കേസില്‍ ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനാണ്‌ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ച് പോലീസ് മേധാവി ഉത്തരവിറക്കിയത്. കെ.പി ഫിലിപ്പ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ സംഘത്തില്‍ ഉണ്ടാകും. ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ച തുടരന്വേഷണം നടത്തിയ ബൈജു എം പൗലോസിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.

അന്നത്തെ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന ക്രൈം ബ്രാഞ്ച് എസ്പിമാരായ കെ.എസ് സുദര്‍ശന്‍ എം.ജെ സോജന്‍ എന്നിവര്‍ പുതിയ സംഘത്തിലുമുണ്ട്. നെടുമ്പാശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം ബൈജുവിനേയും ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാനുണ്ട്.ഇതിനായാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും നടത്തേണ്ടതുണ്ട്.

നടന്‍ ദിലീപിനേയും പള്‍സര്‍ സുനിയേയും കൂടുതല്‍ ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ ഒരു വിഐപി ദിലീപിന് എത്തിച്ചു നല്‍കി എന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.ആലുവയിലെ വി.ഐപി ആരെന്ന് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. കേസുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളും പുറത്ത് വരുന്നുണ്ട്.ഇതിലെല്ലാം തന്നെ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.ഇതുള്‍പ്പെടെ പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this