മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു.

ചെറാട് സ്വദേശി ആര്‍.ബാബു(23) ആണ് മലയിടുക്കില്‍ കുടുങ്ങിയത്.

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്ടര്‍ നിരീക്ഷണം നടത്തിയ ശേഷം മടങ്ങി. ഹെലികോപ്ടറിന് യുവാവ് കുടുങ്ങിയ മേഖലയില്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്.

ബാബുവും മറ്റ് രണ്ട് കുട്ടികളും ചേര്‍ന്നാണ് ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മല കയറിയത്. എന്നാല്‍ രണ്ട് പേരും പകുതി വഴിയില്‍ തിരികെ പോയി. ബാബു മലയിലേയ്ക്ക് പോയി.

കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഉള്ളത്. കോഴിക്കോട് നിന്നും പര്‍വതാരോഹകരുടെ സഹായവും തേടിയിട്ടുണ്ട്.

24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ സാധിച്ചിട്ടില്ല. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്‌ടർ അറിയിച്ചിട്ടുണ്ട്.


