എരുമേലി ; ചന്ദനകുടം പേട്ടതുള്ളൽ എന്നിവയോടനുബന്ധിച്ചു ഇന്ന് വൈകിട്ട് 5 മുതൽ നാളെ വൈകിട്ട് 8 വരെ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊൻകുന്നം ഭാഗത്തു നിന്നും റാന്നിയിലേക്കു പോകേണ്ട വലിയ വാഹനങ്ങൾ മണിമല വഴി പോകണം. മറ്റു വാഹനങ്ങളും കണമലയ്ക്ക് പോകേണ്ടവയും കോരട്ടിയിൽ നിന്ന് തിരിഞ്ഞു പാറമട, പ്രൊപ്പോസ്, എം ഇ എസ് വഴി പോകേണ്ടതാണ്.

റാന്നിയിൽ നിന്നും പൊൻകുന്നം, കാഞ്ഞിരപ്പള്ളിക്കുള്ള വലിയ വാഹങ്ങങ്ങൾ പ്ലാച്ചേരി, മുക്കട ഭാഗത്തു നിന്ന് തിരിഞ്ഞു മണിമലയിൽ കൂടി പോകണം. ചെറിയ വാഹനങ്ങൾ കരിമ്പിൻ തോട് നിന്ന് തിരിഞ്ഞു ഓരുങ്കൽ കടവ്, കുറുവമൂഴി വഴി പോകേണ്ടതാണ്


