Sunday, October 4, 2026
HomeTOP NEWSKERALAകേരളാ സ്‌റ്റോറി നടന്ന കഥ; വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് കെ.സുരേന്ദ്രൻ

കേരളാ സ്‌റ്റോറി നടന്ന കഥ; വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് കെ.സുരേന്ദ്രൻ

Published on

‘കേരളാ സ്‌റ്റോറി’ എന്ന സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്‌ഥാപിത താൽപര്യക്കാരാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. സിനിമാ പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വിഷയമായ ലൗ ജിഹാദും, ഇസ്‌ലാമിക് ‌സ്റ്റേറ്റ് റിക്രൂട്ട്മെന്റും തമസ്‌കരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദത്തിനുവഴങ്ങി വസ്‌തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്‌റ്റോറി നടന്ന കഥയാണെന്നും അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

“സിപിഎമ്മിൻ്റെ പാനൂർ ബോംബ് നിർമ്മാണം ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ എൻഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിന്റെ മാർഗം സ്വീകരിക്കുന്നത്.

പ്രദേശത്ത് ഒരു സംഘർഷാവസ്‌ഥയും നിലനിൽക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ആക്രമണം നടത്താൻ സിപിഎം കോപ്പുകൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെ ഇല്ലായ്‌മ ചെയ്‌ത്‌ തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

“തീവ്രചിന്താഗതിക്കാരുടെ വോട്ടിനുവേണ്ടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു സിപിഎമ്മിൻ്റെ ലക്ഷ്യം. ബോംബ് നിർമാണത്തിനിടെ മരിച്ച സിപിഎം പ്രവർത്തകരുടെ വീട്ടിൽ നേതാക്കൾ പോയത് സംഭവത്തിലെ ഉന്നത ബന്ധം തെളിയിക്കുന്നതാണ്. ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ അക്രമപാത സ്വീകരിക്കാൻ സിപിഎം നേതൃത്വം അണികളെ ഉപയോഗിക്കുകയാണ്.

പാനൂർ ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടത് നാടിന്റെ അനിവാര്യമാണ്. ആയുധം താഴെവയ്ക്കാൻ ഒരുക്കമല്ലാത്ത സിപിഎമ്മിനെ ജനങ്ങൾ ഒറ്റപ്പെടുത്തും.” – സുരേന്ദ്രൻ പറഞ്ഞു.

Latest articles

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30...

More like this