Saturday, October 10, 2026
HomeCRIMEകഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവം; കമ്പനി ഉടമയും സിഇഒയുമടക്കം നാല്...

കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവം; കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ

Published on

കഫ് സിറപ്പ് കഴിച്ച് 200 ഓളം കുട്ടകൾ മരിച്ച സംഭവത്തിൽ കഫ് സിറഫ് കമ്പനി ഉടമയും സിഇഒയുമടക്കം നാല് പേർക്ക് ജയിൽ ശിക്ഷ വിധിത്ത് ഇന്തോനേഷ്യൻ കോടതി. ചുമ മരുന്ന് നിർമ്മാണ കമ്പനിയായ അഫി ഫാർമയുടെ ഉടമയും ചീഫ് എക്സിക്യൂട്ടീവായ ആരിഫ് പ്രസേത്വ ഹരഹാപ്പിയുമടക്കം നാല് പേർക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 1 ബില്യൺ ഇന്തോനേഷ്യൻ രൂപ പിഴയുമൊടുക്കണം. കഫ് സിറപ്പ് കഴിച്ച കുട്ടികൾ വൃക്കരോഗം ബാധിച്ച് മരിച്ച സംഭവത്തിൽ ഇന്തോനേഷ്യൻ സർക്കാരിനെതിരെ മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ രംഗത്ത് വന്നിരുന്നു.

അഫി ഫാർമ വിഷ പദാർത്ഥങ്ങൾ അടങ്ങിയ കഫ് സിറപ്പുകൾ ആണ് ഉൽപ്പാദിപ്പിക്കുന്നതെന്നും അവ നിരോധിക്കണമെന്നും കുറ്റക്കാർക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും ഇന്തോനേഷ്യയിലെ ആരോഗ്യമന്ത്രാലയം 200 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിയമ പോരാട്ടം.

2022 ജനുവരി മുതലാണ് ഇന്തോനേഷ്യയിൽ കുട്ടികളിൽ വൃക്കരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരുന്നുകളിൽ കാണപ്പെട്ട എഥിലീൻ ഗ്ലൈക്കോൾ, തൈലീൻ ഗ്ലൈക്കോൾ എന്നിവയാണ് വൃക്കരോഗത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ചില ഉൽപ്പന്നങ്ങളിൽ ഗ്ലിസറിന് പകരം വില കുറഞ്ഞ മറ്റ് ബദലുകൾ ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

കഫ് സിറപ്പിൽ ഉപയോഗിക്കുന്ന ചേരുവകൾ കമ്പനി പരിശോധിച്ചിട്ടില്ലെന്നും പകരം അതിന്റെ വിതരണക്കാരനിൽ നിന്നുള്ള ഗുണനിലവാരവും സുരക്ഷാ സർട്ടിഫിക്കറ്റും മാത്രമാണ് കണക്കിലെടുത്തിരുന്നതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ മനഃപൂർവം ഉൽപ്പാദിപ്പിച്ചതിനാൽ നാല് പ്രതികളും കുറ്റക്കാരാണെന്ന് കെദിരി ജില്ലാ കോടതിയിലെ ജഡ്ജി വിധിക്കുകയായിരുന്നു.

ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ഇന്തോനേഷ്യയിൽ നിന്നുള്ള കൂട്ട ശിശുമരണങ്ങൾ വലിയ വാർത്തയായിരുന്നു. അഞ്ച് വയസിന് താഴെയുള്ള ഇരുന്നൂറ് കുട്ടികളാണ് ചുമമരുന്ന് കഴിച്ച് മരിച്ചത്. സമാന രോഗലക്ഷണങ്ങൾ കുരുന്നുകളുടെ ജീവൻ കവരുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഇന്തോനേഷ്യയിൽ പുറത്തുവന്നത്. ചുമയ്ക്ക് നൽകിയ സിറപ്പുകളിൽ കലർന്ന മായമാണ് മരണത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തൽ.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this