Tuesday, October 6, 2026
HomeNewsഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ആരോഗ്യ സംവിധാനം വേണം; കേന്ദ്ര ആരോഗ്യമന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ

ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ആരോഗ്യ സംവിധാനം വേണം; കേന്ദ്ര ആരോഗ്യമന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ

Published on

ഇന്ത്യയ്ക്ക് ഇന്ത്യയുടേതായ ആരോഗ്യ സംവിധാനം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ മാൻസൂഖ് മാണ്ഡവ്യ. ലോകത്ത് നിരവധി ആരോഗ്യസംവിധാന മാതൃകകളുണ്ടെന്നും അക്കൂട്ടത്തിൽ ഇന്ത്യയുടേതായ ഒരു മാതൃക വേണമെന്നും അദ്ദേഹം പറഞ്ഞു. ഋഷികേശ് എയിംസിൽ നടന്ന മൂന്നാമത് ബിരുദദാന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിദ്യാർത്ഥികൾക്ക് ബിരുദം നൽകിയതിന് പുറമെ പിഎംഎബിഎച്ച്ഐഎം പദ്ധതിയ്ക്ക് കീഴിലുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു.

150 കിടക്കകൾ സജ്ജീകരിക്കാൻ പ്രാപ്തമായ ബ്ലോക്കായിരിക്കുമിത്. കൂടാതെ മെഡിക്കൽ ജേർണൽ പ്രകാശനം ചെയ്യുകയും ചെയ്തു. പിന്നീട് ഡെറാഡൂണിലെ ഗവൺമെന്റ് ഡൂൺ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് (Cath Lab), ഐസിയു മാമോഗ്രഫി, ഡിജിറ്റൽ റേഡിയോഗ്രഫി മെഷീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ദാമി, പ്രൊഫസർ എസ് പി സിംഗ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആരോഗ്യ രംഗത്തെ ഒരു വാണിജ്യമായി കാണുന്നവരല്ല ഇന്ത്യക്കാർ. അതൊരു സേവനമായാണ് നാം കാണുന്നത്. ഡോക്ടർമാരെ ദൈവദൂതരായാണ് ഇന്ത്യയിലെ ജനങ്ങൾ കാണുന്നത്. ഡോക്ടർമാരുടെ സേവനത്തെ നാം ബഹുമാനിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യയിലെ ഗ്രാമങ്ങളിലും എല്ലാ ജില്ലകളിലും പ്രവർത്തിക്കാൻ ഡോക്ടർമാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ സംരക്ഷണം ഒരു ദേശീയ സേവനമായി നൽകി എല്ലാവർക്കും ആരോഗ്യകരമായ ഭാവി നൽകാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാസ്ഥ്യ ചിന്തൻ ശിവിറിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ കൂടാതെ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ആരോഗ്യവകുപ്പ് മന്ത്രിമാരും സ്വാസ്ഥ്യ ചിന്തൻ ശിവിറിൽ പങ്കെടുക്കും.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this