Sunday, October 11, 2026
HomeNewsആദിത്യ എൽ-1; യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ഐഎസ്ആർഒയുമായി കൈകോർക്കുന്നു

ആദിത്യ എൽ-1; യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ഐഎസ്ആർഒയുമായി കൈകോർക്കുന്നു

Published on

2023 സെപ്റ്റംബർ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ-1 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായതോടെ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) ഐഎസ്ആർഒയുമായി കൈകോർക്കുകയാണ്. ബഹിരാകാശ സംബന്ധിയായ ആശയ വിനിമയ സേവനങ്ങളും (space communication services) നിർണായകമായ ഫ്ലൈറ്റ് ഡൈനാമിക്സ് സോഫ്റ്റ് വെയറും flight (dynamics software) നൽകുന്നതിന് ഐഎസ്ആർഒയുമായി സഹകരിക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു.

ഗ്രൗണ്ട് സ്റ്റേഷന്റെ പിന്തുണയില്ലാതെ ഒരു ബഹിരാകാശ പേടകത്തിൽ നിന്ന് ശാസ്ത്രീയമായ വിവരങ്ങൾ ലഭിക്കുക അസാധ്യമാണെന്ന് ഇഎസ്എ പറഞ്ഞു. ഓരോ ബഹിരാകാശദൗത്യത്തിലും ആശയവിനിമയം അവിഭാജ്യഘടകമാണെന്ന് ഇഎസ്എയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. ”ഇഎസ്എയുടെ സ്പെയ്സ് ട്രാക്കിങ് സ്റ്റേഷനുകളുടെ ആഗോള നെറ്റ്വർക്ക് വഴിയും അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക മാനദണ്ഡങ്ങളുടെ ഉപയോഗത്തിലൂടെയും സൗരയൂഥത്തിലെ ബഹിരാകാശപേടകങ്ങളിൽ നിന്ന് വിവരങ്ങൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും സ്വീകരിക്കാനും കഴിയും”, ഇഎസ്എ സർവീസ് മാനേജറും ഇഎസ്എ ക്രോസ് സപ്പോർട്ട് ലെയ്സൺ ഓഫീസറുമായ(ഐഎസ്ആർഒ) രമേശ് ചെല്ലാതുരൈ പറഞ്ഞു. ഇത് തങ്ങളുടെ പങ്കാളികളുമായി പങ്കുവയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ആദിത്യ എൽ-1 ദൗത്യത്തിനുവേണ്ടി ഞങ്ങളുടെ ഓസ്ട്രേലിയ, സ്പെയിൻ, അർജന്റീന എന്നിവടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് ബഹിരാകാശ ആന്റിനകൾ ഉപയോഗിച്ച് ഞങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഇതിന് പുറമെ ഫ്രഞ്ച് ഗയാനയിലെ കൗരൗ സ്റ്റേഷനിൽ നിന്നുള്ള പിന്തുണയും യുകെയിലെ എർത്ത് സ്റ്റേഷനിൽ നിന്നുള്ള സഹായവും ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്”, അദ്ദേഹം പറഞ്ഞു.

ആദിത്യ എൽ-1ന് ഗ്രൗണ്ട് സ്റ്റേഷൻ സേവനങ്ങൾ നൽകുന്ന പ്രധാനപ്പെട്ട ദാതാക്കളാണ് തങ്ങളെന്നും സോളാർ ദൗത്യത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഇഎസ്എ സ്റ്റേഷനുകൽ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദിത്യയുടെ ദൗത്യകാലം മുഴുവൻ ഈ പിന്തുണയുണ്ടാകും. നിർണായകമായ വിക്ഷേപണം മുതൽ ഭ്രമണപഥം മാറ്റുന്നത് വരെയുള്ള കാര്യങ്ങളിൽ സഹായങ്ങളും നൽകും.

ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിന് തൊട്ട് പിന്നാലെ സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ-1 ഐഎസ്ആർഒ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഞായറാഴ്ച ആദ്യത്തെ ഭ്രമണപഥം ഉയർത്തുന്ന ഘട്ടം വിജയകരമായി പൂർത്തിയാക്കി. അടുത്ത ഘട്ടം സെപ്റ്റംബർ അഞ്ചിനാണ് നിശ്ചയിച്ചിരിക്കുന്നത്. ആകെ അഞ്ച് ഘട്ടങ്ങളിലായാണ് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്തുക. ഭൂമിയുടെ ഭ്രമണപഥത്തിൽ 16 ദിവസമായിരിക്കും ആദിത്യ എൽ-1 ഉണ്ടാകുക. ഭ്രമണപഥം ഉയർത്തുന്നത് പൂർത്തിയായ ശേഷം ഉപഗ്രഹം സൂര്യനടുത്തുള്ള എൽ-1 ബിന്ദു ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. ഇതിന് ശേഷം ഭ്രമണപഥം താഴ്ത്തുന്ന നടപടികൾ ആരംഭിക്കും. ഏകദേശം 110 ദിവസത്തിനു ശേഷം ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങും. ഇതിനുശേഷം എൽ-1ന് സമീപമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ എൽ-1 സന്നിവേശിപ്പിക്കും. ഭൂമിയും സൂര്യനും ചെലുത്തുന്ന ഗുരുത്വാകർഷണ ബലം പരസ്പരം ഇല്ലാതാക്കുന്ന ഇടമാണ് ലാഗ്രൻജിയൻ 1 പോയിന്റ് (എൽ-1). ഇത് ഉപഗ്രഹത്തെ ഒരിടത്തുതന്നെ നിലയുറപ്പിക്കാൻ സഹായിക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...