Wednesday, February 11, 2026
HomeTOP NEWSWORLDസൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ട്രംപ്; പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പ്

സൗദി അറേബ്യയ്ക്ക് എഫ് -35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് ട്രംപ്; പ്രഖ്യാപനം കിരീടാവകാശിയുടെ യുഎസ് സന്ദർശനത്തിന് തൊട്ടുമുമ്പ്

Published on

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ സൗദി അറേബ്യ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുമെന്നാണ് വിവരം

Trump Saudi Arabia

വാഷിങ്ടൺ: സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ യുഎസ് സന്ദർശനത്തിനു തൊട്ടുമുമ്പാണ് ട്രംപിന്റെ പ്രഖ്യാപനം. ഏഴു വർഷത്തിനു ശേഷമാണ് സൗദി കിരീടാവകാശി യുഎസ് സന്ദർശിക്കുന്നത്.

സൗദി അറേബ്യയ്ക്ക് യുദ്ധവിമാനം വിൽക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ‘ഞങ്ങൾ അത് ചെയ്യും, എഫ്-35 വിമാനങ്ങൾ വിൽക്കും’ എന്നായിരുന്നു യുഎസ് പ്രസിഡന്റ് പറഞ്ഞത്. സൗദി കിരീടാവകാശിയുടെ യുസ് സന്ദർശനത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള നിരവധി കരാറുകളിൽ പ്രധാനമാണ് യുദ്ധവിമാനങ്ങളുടെ വിൽപ്പന.

അതേസമയം, യുഎഇയുമായും സൗദി അറേബ്യയുമായും അടുത്ത ബന്ധമുള്ള ചൈന എഫ്-35 വിമാവങ്ങളുടെ സാങ്കേതികവിദ്യ മോഷ്ടിക്കുകയോ കൈമാറ്റം ചെയ്യപ്പെടുകയോ സംഭവിക്കാമെന്ന ആശങ്കകളാണ് യുഎഇയുമായുള്ള വിമാന കൈമാറ്റത്തെ പാളം തെറ്റിച്ച മറ്റൊരു ദീർഘകാല ആശങ്കയെന്ന് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ മാസം സൗദിയും ചൈനയും സംയുക്ത നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നു. സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന കഴിഞ്ഞ വർഷം യുഎസിനെ മറികടന്നിരുന്നു. എന്നാൽ ആയുധ വിൽപ്പനയിൽ ഇപ്പോഴും സൗദിയുടെ പ്രധാനപ്പെട്ട രാജ്യം അമേരിക്ക തന്നെയാണ്. 

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടികാഴ്ച നടത്തി

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഇന്ത്യയുടെ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണനുമായികൂടികാഴ്ച നടത്തി. രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രിയവും സാമൂഹ്യവുമായ...

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിൽ ജി 20 ഉച്ചകോടിയുടെ ഭാഗമായി ലോക നേതാക്കളുമായി നടത്തിയ...

നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം

അടച്ചുപൂട്ടലില്‍ നിലപാട് കടുപ്പിച്ച് ട്രംപ് ഭരണകൂടം. വരും ദിവസങ്ങളില്‍ നികുതിപ്പണം പാഴാക്കുന്ന ഏജന്‍സികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ്. പാഴ് മരങ്ങള്‍...