Monday, March 2, 2026
HomeNewsസാങ്കേതിക തകരാർ മൂലം ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി

സാങ്കേതിക തകരാർ മൂലം ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി

Published on

ദുബായിലേക്ക് പറന്നുയർന്ന വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.19ന് പുറപ്പെട്ട ഐ എക്സ്- 539 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് 3.52ഓടെ തിരിച്ചിറക്കിയത്.

സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് എയർഇന്ത്യൻ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.19ന് തന്നെ വിമാനം തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെട്ടു. എന്നാൽ യാത്ര തുടങ്ങി മണിക്കൂർ പിന്നിട്ട ശേഷം സാങ്കേതിക തകരാർ പൈലറ്റിന്റെ
ശ്രദ്ധയിൽപ്പെടുകയായിരുന്നു. എസിയുമായി ബന്ധപ്പെട്ടാണ് തകരാർ കണ്ടെത്തിയത്.

ഉടൻതന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. നടപടിക്രമം പാലിച്ച് വൈകിട്ടോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യാത്രക്കാരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ തന്നെ മറ്റൊരു വിമാനത്തിൽ ദുബായിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ അധികൃതർ ക്ഷമ ചോദിച്ചു.

Latest articles

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വൻ തിരിച്ചടി;യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വൻ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈലുകൾ...

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഖമനയിയുടെ...

‘സൈന്യം പ്രാപ്തരാണ്; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം...

More like this