Tuesday, October 6, 2026
HomeNewsസനാതന ധർമം; വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് - കോൺഗ്രസ് നേതാവ് പവൻ...

സനാതന ധർമം; വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് – കോൺഗ്രസ് നേതാവ് പവൻ ഖേര

Published on

ഹൈദരാബാദ് സനാതന ധർമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. ഉയദനിധി സ്‌റ്റാലിന്റെ വിവാദ പരാമർശത്തിനു ദിവസങ്ങൾക്കു മുൻപ് ഹിന്ദുമതത്തിലെ വിവേചനത്തെപ്പറ്റി മോഹൻ ഭാഗവത് സംസാരിച്ചിരുന്നതായി പവൻ ഖേര ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു പവൻ ഖേര.

സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിനു തുടക്കമിട്ടത് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതാണ്. 2000 വർഷം നീണ്ട ചൂഷണത്തെക്കുറിച്ച് 15 ദിവസം മുൻപ് അദ്ദേഹം പറഞ്ഞത് ഹിന്ദുമതവുമായി ബന്ധപ്പെട്ടാണ്. ഹിന്ദുമതത്തിൽ വിവേചനം നിലനിൽക്കുന്നതായി അദ്ദേഹം – പറഞ്ഞിരുന്നു. സമൂഹത്തിൽ വിവേചനമുള്ളിടത്തോളം കാലം സംവരണം തുടരണമെന്ന് ഭാഗവത് പറഞ്ഞതായും പവൻ ഖേര ചൂണ്ടിക്കാട്ടി.

ഈ മാസമാദ്യം നാഗ്‌പുരിൽ നടന്ന പരിപാടിയിലാണ് സംവരണ വിഷയത്തിൽ മോഹൻ ഭാഗവത് പ്രതികരിച്ചത്. കൂടെയുള്ളവരെ നാം പിന്നിൽ നിർത്തിയെന്നും 2000 വർഷമായി അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. അവർക്ക് തുല്യത കൈവരുന്നതു വരെ സംവരണം പോലുള്ള മാർഗങ്ങൾ തുടരേണ്ടതുണ്ട്. സമൂഹത്തിൽ വിവേചനം ഉള്ളിടത്തോളം കാലം സംവരണം നിലനിർത്തണം. ഭരണഘടന പ്രകാരമുള്ള സംവരണം നൽകുന്നതിന് ആർഎസ്എസ് എല്ലാവിധ പിന്തുണയും നൽകുമെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.

Latest articles

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ…

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ്...

More like this