തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തിരക്കിട്ട നീക്കങ്ങൾ. യൂണിറ്റിന് 30 രൂപ നിരക്കിൽ ഈ മാസം 30 വരെ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി നീക്കം. ഇക്കാര്യത്തിൽ അനുമതി തേടി കെഎസ്ഇബി ഇന്ന് സർക്കാരിന് കത്ത് നൽകും. അതേസമയം, വൈദ്യുതി പ്രതിസന്ധിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപ്പെട്ടു. വൈദ്യുതി രംഗത്തെ വിദഗ്ധരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. അതിനിടെ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻ ചെയർമാന്മാരെ കണ്ടു.


