Sunday, March 1, 2026
HomeFEATUREDവിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്; നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകൾ റദ്ദാക്കി

Published on

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവീസും ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. മാർച്ച് 7 വരെയുള്ള ബുക്കിങ്ങുകൾ റദ്ദാക്കുമ്പോൾ പൂർണ്ണമായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. മാർച്ച് 7 വരെയുള്ള ബുക്കിംഗുകൾക്ക് മുഴുവൻ റീഫണ്ട് നൽകുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചിരുന്നു. എല്ലാ ഇന്ത്യൻ വിമാന കമ്പനികളും ഈ കാലയളവിൽ സൗജന്യ റീ ഷെഡ്യൂൾ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കണ്ണൂരിൽ നിന്ന് നാളെ പുലർച്ചെ 4:35 ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് റദ്ദാക്കി. റാസ് -അൽ -ഖൈമയിലേക്കുള്ള സർവീസാണ് റദ്ദ് ചെയ്തത്.

പശ്ചിമേഷ്യയിൽ ഇറാൻ ഇസ്രയേൽ സംഘർഷം കനത്തതോടെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വ്യോമഗതാഗതം സ്തംഭിച്ചു. ദോഹ, ദുബായ് , ഷാർജ, അബുദാബി തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 16 വിമാനങ്ങളാണ് ഇന്ന് റദ്ദ് ചെയ്തത്. ഇതേ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്

Latest articles

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വൻ തിരിച്ചടി;യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈലുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്

അമേരിക്കയ്ക്ക് എതിരെ ഇറാന്റെ വൻ തിരിച്ചടി. അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈലുകൾ...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ഖമനയിയുടെ...

‘സൈന്യം പ്രാപ്തരാണ്; ആക്രമണകാരികളെ അർഹിക്കുന്ന പാഠം പഠിപ്പിക്കും’; ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി

ഇസ്രയേൽ-അമേരിക്ക ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ച്ചി. ഇറാനിനെതിരായ ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധം...

ഇറാൻ – ഇസ്രായേൽ സംഘർഷത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ...

More like this