ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ. മെഡിക്കൽ കോളേജിലെ 2014 ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് മകൾ ഡോ. റോഷ്നി രാജു ഉൾപ്പെടെയുള്ളവർക്ക് ബിരുദ ദാനം നടത്താൻ ഭാഗ്യം ലഭിച്ചതിൽ അതിയായ സന്തോഷമെന്ന് മന്ത്രി ആന്റിണി രാജു

ഒരു രക്ഷാകര്‍ത്താവെന്ന നിലയില്‍ നിരവധി തവണ കോളജില്‍ പോയിട്ടുണ്ടെങ്കിലും മുഖ്യാതിഥിയായി എത്തുന്നത് ആദ്യമായിട്ടാണെന്നും ആന്റണി രാജു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ബിരുദ ദാന ചടങ്ങ്. ഒരു വർഷം മുമ്പ് നടക്കേണ്ട കോൺവൊക്കേഷൻ ചടങ്ങ് കൊവിഡ് മൂലമാണ് നീണ്ടു പോയത്


