Thursday, February 12, 2026
HomeTOP NEWSKERALAപടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണ്; മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പൻ്റെ കാര്യത്തിലുണ്ടായ അതെ നടപടി സ്വീകരിക്കും -...

പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണ്; മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പൻ്റെ കാര്യത്തിലുണ്ടായ അതെ നടപടി സ്വീകരിക്കും – മന്ത്രി എ.കെ.ശശീന്ദ്രൻ

Published on

മൂന്നാർ മേഖലയിൽ അതിക്രമങ്ങൾ തുടരുന്ന കാട്ടാന പടയപ്പയെ ഉൾവനത്തിലേക്ക് അയയ്ക്കാൻ ശ്രമിക്കുകയാണെന്നും മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പൻ്റെ കാര്യത്തിലുണ്ടായ നടപടി സ്വീകരിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്‌ഥാനങ്ങളിലെ വനങ്ങളിൽനിന്നു മഞ്ഞക്കൊന്ന, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ മരങ്ങൾ നീക്കം ചെയ്‌ത്‌ സ്വാഭാവിക വനം വച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനമൊട്ടാകെ പൂർത്തിയാകാൻ 21 വർഷം വേണം. എറണാകുളം പ്രസ് ക്ലബിൻ്റെ ‘മീറ്റ് ദ് പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആക്രമണങ്ങൾ വർധിച്ചതോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽനിന്നു മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്‌ഥലത്തു കൊണ്ടുപോയി വിട്ടത്. അരിക്കൊമ്പന് ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല, സസുഖം ജീവിക്കുന്നു. പടയപ്പയെ ഉൾക്കാട്ടിലേക്ക് അയയ്ക്കാനുള്ള വഴികൾ നോക്കുകയാണ്.

മറ്റു മാർഗങ്ങളില്ലെങ്കിൽ അരിക്കൊമ്പനെ പിടികൂടിയതു പോലെ പടയപ്പയേയും പിടികൂടി ഉൾവനത്തിലേക്ക് മാറ്റും. കാലാവസ്ഥാ വ്യതിയാനം എല്ലാവരെയും ബാധിച്ചതു പോലെ മൃഗങ്ങളെയും ബാധിച്ചിട്ടുണ്ട്. കാട്ടിൽ ചൂട് വർധിച്ചു. അതിൽനിന്ന് രക്ഷപെടാൻ കൂടിയാണ് മൃഗങ്ങൾ പുറത്തേക്കിറങ്ങുന്നത്. ഈ പ്രതിഭാസം കുറച്ചുകാലം കൂടി തുടരും.

കാടിനുള്ളിലെ സ്വാഭാവിക സന്തുലിതാവസ്‌ഥ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. അതിനു ചതുപ്പുകളും കുളങ്ങളും സംരക്ഷിക്കണം. കാട്ടിനുള്ളിൽ ജലലഭ്യത ഉറപ്പു വരുത്താൻ കുളങ്ങളും തടയണകളും തദ്ദേശ സ്‌ഥാപനങ്ങളുടെയും മറ്റും സഹകരണത്തോടെ സംരക്ഷിക്കാൻ പദ്ധതിയുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇതിന് തുടക്കമിട്ടു കഴിഞ്ഞു.

സർക്കാരിന് അധികബാധ്യത വരാതെ തദ്ദേശ, പൊതു സ്‌ഥാനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ പദ്ധതി നടപ്പാക്കും. കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയമിക്കും. വനത്തിൽ നേരത്തേ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെങ്കിലും ഇതൊന്നും കാര്യക്ഷമമായില്ല. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും റേഞ്ച് ഓഫിസർമാരുടെയും നേതൃത്വത്തിലാണ് ഇപ്പോൾ പദ്ധതികൾ നടപ്പാക്കുന്നത്’- ശശീന്ദ്രൻ പറഞ്ഞു.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this