Sunday, February 22, 2026
HomeCRIMEതൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

Published on

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ആന്റണി രാജുവിന്റെ ഹർജി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ ഹർജി. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് തിരുവനന്തപുരം സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ കോടതി റദ്ദാക്കിയാൽ ആൻ്റണി രാജുവിന് എംഎൽഎയായി തിരികെയെത്താമായിരുന്നു.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കുറ്റപത്രം നൽകി 19 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറഞ്ഞത്.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും....

More like this