Wednesday, February 11, 2026
HomeFEATUREDഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്

Published on

ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ഉമർ ഖാലിദ് വർഗീയ സ്വഭാവമുള്ള പ്രകോപനകരമായ പ്രസംഗങ്ങൾ നടത്തി. ഇത് പ്രഥമ ദൃഷ്ട്യ ഗുരുതരം എന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു. ജയിൽവാസവും വിചാരണ വൈകുന്നതും എല്ലാ കേസുകളിലും ജാമ്യത്തിന് കാരണമല്ലെന്നും കോടതി വിധിയിൽ പറയുന്നു.

ഒരു പ്രത്യേക മത വിഭാഗം കൂടുതലായുള്ള ഇടങ്ങളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. വർഗീയമായി ഒരു വിഭാഗത്തെ സംഘടിപ്പിക്കാൻ ശ്രമം നടത്തി. ഇത്തരം ജാമ്യാ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുമ്പോൾ സാമൂഹിക താൽപര്യം പരിഗണിക്കേണ്ടതുണ്ട്. പ്രതിഷേധിക്കാനുള്ള അനിയന്ത്രിത അവകാശം ഭരണഘടന ചട്ടക്കൂടിനെ തകർക്കും. രാജ്യത്തെ ക്രമസമാധാന നിലയെ ഇത് ബാധിക്കും. പൗരന്മാരുടെ പ്രതിഷേധത്തിന്റെ മറവിൽ അക്രമ ഗൂഢാലോചന അനുവദിക്കാൻ ആവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്. ഉമറിനെ കൂടാതെ ഗുൽഫിഷ ഫാത്തിമ, അത്താർ ഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹ്മദ് എന്നിവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this