Wednesday, February 18, 2026
HomeFEATUREDകൊവിഡ് ബാധിതനായി മരിച്ച മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച്...

കൊവിഡ് ബാധിതനായി മരിച്ച മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന് ആദരാഞ്ജലികൾ അർപ്പിച്ച് എ.സുരേഷ്

Published on

മാതൃഭൂമി ന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിൻറെ മരണം ഇന്ന് രാവിലെയാണ് ഉണ്ടായത്.കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കോവിഡ് കാലത്ത് റിപ്പോർട്ടിങിൽ സജീവ സാന്നിധ്യമായിരുന്നു വിപിൻ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് മരണം.

തൻറെ ഫേസ് ബുക്ക് കുറിപ്പിലൂടെ വിപിൻ ചന്ദിൻറെ ഓർമ്മകൾ പങ്കുവച്ച് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് എ.സുരേഷ്.വിപിൻ ചന്ദിൻറെ നിര്യാണം വിശ്വസിക്കാനാവുന്നില്ലെന്നും കോവിഡ് ക്രൂരവും പൈശാചികവുമായ തേർവാഴ്ച നടത്തുന്ന ഈ ആസുര കാലത്ത് എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…എന്നും സുരേഷ് കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം:-

വിപിൻ ചന്ദ്..വിശ്വസിക്കാനാവുന്നില്ല…മാത്രഭൂമി സീനിയർ റിപ്പോർട്ടർ വിപിൻ ചന്ദ് ഓർമയായി…വർഷങ്ങളായി നിന്നെ അറിയുന്നു… എഫ് ബി പോസ്റ്റുകളിൽ വന്ന് വിമർശിക്കുമ്പോഴും സഹോദര തുല്യ സ്നേഹം നിന്നിലെവിടെയോ ഉണ്ടെന്നറിഞ്ഞിരുന്നു….ഉറച്ച നിലപാടുള്ള നിന്നെ വല്ലാതെ ഇഷ്ടമായിരുന്നു.. ചടുലമായ നിന്റെ റിപ്പോർട്ടിങ്ങിലെ സ്മാർട്ട്‌ നെസ് മലയാളി അറിഞ്ഞിരുന്നു.. എന്നാലും ഇത്ര പെട്ടന്ന് എത്രെയോ റിപോർട്ടുകൾ ബാക്കിയാക്കി നീ പോവുമെന്ന് അറിഞ്ഞില്ല..നീ മറഞ്ഞാലും നിന്റെ റിപ്പോർട്ടുകളും സ്റ്റോറികളും എന്നെന്നും ചിതലിരിക്കാതെ ഉണ്ടാവും….കോവിഡ് ക്രൂരവും പൈശാചികവുമായ തേർവാഴ്ച നടത്തുന്ന ഈ ആസുര കാലത്ത് എന്റെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ അതീവ ശ്രദ്ധ ചെലുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…വിപിൻ ചന്ദിന്റെ ദീപ്ത സ്മരണകൾക്ക് മുന്നിൽ ശത കോടി പ്രണാമം…..പ്രിയപ്പെട്ട സുഹൃത്തേ വിട….

Latest articles

വി എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന എ സുരേഷിനെ…

പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പലരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര...

അയ്യപ്പ സംഗമം; ‘ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നു; പിഎസ് പ്രശാന്ത്

അയ്യപ്പ സംഗമത്തിന്റെ സംഘാടന ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്....

നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ നേട്ടമാണ് പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം ഫൊക്കാനക്ക്….

നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ,കാരുണ്യ പ്രവർത്തനങ്ങൾ ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ...

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

More like this