Monday, February 23, 2026
HomeTOP NEWSINDIAഒന്നരവർഷത്തോളമായി സ്ഥിരമായി നിയമലംഘനം; 30,000 രൂപയുടെ സ്‌കൂട്ടറിന് 3.2 ലക്ഷം രൂപ പിഴ

ഒന്നരവർഷത്തോളമായി സ്ഥിരമായി നിയമലംഘനം; 30,000 രൂപയുടെ സ്‌കൂട്ടറിന് 3.2 ലക്ഷം രൂപ പിഴ

Published on

ഹെൽമെറ്റ് ധരിക്കാതെയും സിഗ്‌നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചും സ്‌കൂട്ടറോടിച്ച് 350 നിയമലംഘനങ്ങൾ നടത്തിയ സ്‌കൂട്ടറുടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ. ബെംഗളൂരു ട്രാഫിക് പോലീസാണ് സുധാമനഗർ സ്വദേശിയായ വെങ്കിടരാമന് പിഴ ചുമത്തിയത്. കഴിഞ്ഞ ഒന്നരവർഷത്തോളമായി സ്ഥിരമായി ഇയാൾ നിയമലംഘനം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ഗതാഗതനിയമം ലംഘിക്കുന്നവർക്കെതിരേ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പിഴക്കുടിശ്ശികയുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് വെങ്കിടരാമന്റെ തുടർച്ചയായ നിയമലംഘനങ്ങൾ ട്രാഫിക് പോലീസിന്റെ ശ്രദ്ധയിൽപെട്ടത്.

തുടർന്ന് പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് ഇയാളുടെ വീട്ടിലെത്തിയ ട്രാഫിക് പോലീസ് നോട്ടീസ് കൈമാറുകയായിരുന്നു. തൻ്റെ സ്‌കൂട്ടറിന് 30,000 രൂപയേ വില വരികയുള്ളൂവെന്നും പിഴ ഒഴിവാക്കിത്തരണമെന്നും ഇയാൾ ആവശ്യപ്പെട്ടെങ്കിലും ശക്തമായ നടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം.

പിഴയൊടുക്കിയില്ലെങ്കിൽ കേസെടുക്കുമെന്ന് ട്രാഫിക് പോലീസ് താക്കീത് നൽകിയിട്ടുണ്ട്. അതേസമയം, പിഴ ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യമൊരുക്കും. രണ്ടാഴ്‌ചയായി നഗരത്തിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തിവരികയാണ് ബെംഗളൂരു ട്രാഫിക് പോലീസ്.

Latest articles

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്വകാര്യവസതിയിൽ ആക്രമണം. ഫ്‌ലോറിഡയിലെ മാർ-എ- ലാഗോ വസിതിയിലാണ് അക്രമി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്....

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു

തൊണ്ടിമുതൽ തിരിമറി കേസിൽ ഹൈക്കോടതിയിൽ അപ്പീലുമായി മുൻ മന്ത്രി ആന്റണി രാജു. ശിക്ഷ മരവിപ്പിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം ജില്ലാ...

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം. ഉത്തരവിലെ പരാമർശങ്ങൾ കേസിൽ...

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; രണ്ട് കോടി 69 ലക്ഷം വോട്ടർമാർ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ്...

More like this