രാജ്യത്ത് തക്കാളി വില കുത്തനെ കൂടിവരികയാണ്. ചിലയിടങ്ങളിൽ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് വില. ഇതിനിടയിൽ, ഇന്ത്യയിലെ അമ്മയ്ക്ക് ദുബായിയിൽ നിന്നും മകളയച്ച സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.ദുബായിൽ താമസിക്കുന്ന മകൾ അമ്മയ്ക്ക് സമ്മാനമായി വാങ്ങിയത് 10 കിലോ തക്കാളിയാണ്. ദുബായിൽ താമസിക്കുന്ന മകൾ നാട്ടിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാൻ വന്നപ്പോഴാണ് അമ്മയ്ക്ക് 10 കിലോ തക്കാളി വാങ്ങിയത്. ഒരു ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.എന്താണ് വാങ്ങേണ്ടതെന്ന് യുഎഇയിൽ നിന്ന് മകൾ അമ്മയോട് ചോദിച്ചപ്പോഴാണ് തനിക്ക് സമ്മാനമായി 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതിയെന്നാണ് ഈ അമ്മ ആവശ്യപ്പെട്ടത്.


രേവാസ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. “വേനലവധിക്കാലം ആഘോഷിക്കാൻ എന്റെ സഹോദരി ഇന്ത്യയിലേയ്ക്ക് പോകുകയാണ്. നാട്ടിലേക്ക് പോകുന്നതിന് മുമ്പ് എന്താണ് വാങ്ങേണ്ടത് എന്ന് അവൾ അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞത് 10 കിലോ തക്കാളി കൊണ്ടുവന്നാൽ മതിയെന്നാണ്. അമ്മയുടെ നിർദ്ദേശപ്രകാരം അവൾ 10 കിലോ തക്കാളി സ്യൂട്ട്കേസിലാക്കി അയച്ചിരിക്കുകയാണ്’- എന്നാണ് ട്വീറ്റിൽ പറയുന്നത്. നിരവധി പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്റുകൾ രേഖപ്പെടുത്തിയതും. തക്കാളി ചീത്തിയായി പോകില്ലേ എന്നാണ് പലരും ചോദിക്കുന്നത്.



