Wednesday, February 11, 2026
HomeENTERTAINMENTഅല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒരുമിക്കുന്നു?

അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒരുമിക്കുന്നു?

Published on

ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബേസിൽ ജോസഫ് അവതരിപ്പിച്ച പാൻ ഇന്ത്യൻ സാധ്യതയുള്ള കഥ അല്ലു അർജുന് ഇഷ്ട‌മായെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഗീതാ ആർട്‌സിൻ്റെ ബാനറിൽ, അല്ലു അർജുൻ്റെ പിതാവ് അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആവും സംഗീതസംവിധാനമെന്നും റിപ്പോർട്ടുണ്ട്. ഔദ്യോഗികമായി വാർത്തകളിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

അല്ലു അർജുനും ബേസിൽ ജോസഫും ഒരു സൂപ്പർഹീറോ ചിത്രത്തിനായി ഒരുമിക്കുന്നു എന്നാണ് മറ്റുചില റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ നേരത്തെ ബേസിലിന്റേതായി ഇറങ്ങുമെന്ന് പറയപ്പെട്ട ‘ശക്തിമാനു’മായി ബന്ധപ്പെടുത്തിയായി സാമൂഹികമാധ്യമങ്ങളിലെ ചർച്ച. അതേസമയം, ബേസിൽ- അല്ലു അർജുൻ ചിത്രത്തിൻ്റെ പ്രാഥമിക ചർച്ചകൾ മാത്രമാണ് നടക്കുന്നത് എന്നാണ് പിങ്ക്‌വില്ല പറയുന്നത്. ചർച്ചയിലുള്ള ആ ചിത്രം ‘ശക്തിമാൻ’ അല്ലെന്നും പിങ്ക്‌വില്ലയുടെ റിപ്പോർട്ടിൽ പറയുന്നു.

നേരത്തെ, ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ‘ശക്തിമാനി’ൽ, രൺവീർ സിങ്ങാവും സൂപ്പർഹീറോ വേഷത്തിലെത്തുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സൺ പിക്‌ചേഴ്സിൻ്റെ നിർമാണത്തിൽ അറ്റ്ലീ സംവിധാനംചെയ്യുന്ന ചിത്രമാണ് അല്ലു അർജുന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this