Wednesday, February 11, 2026
HomeTOP NEWSINDIAഅച്ഛൻ 30 വർഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80...

അച്ഛൻ 30 വർഷം മുമ്പ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി: കോടീശ്വരനായി മകൻ

Published on

വേഗത്തിൽ പണം സമ്പാദിക്കാനുള്ള വഴികൾ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്. എന്നാൽ അച്ഛൻ 30 വർഷം മുമ്പ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോൾ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം 80 കോടി രൂപയായിരിക്കുന്നുവെന്ന് മകൻ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജെഎസ്‌ഡബ്ല്യു സ്റ്റീലിൻ്റെ ഓഹരികളാണ് അച്ഛൻ 1990-കളിൽ വാങ്ങിയത്. ഇതിന്റെ രേഖകളും യുവാവ് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഈ പോസ്റ്റ് നിക്ഷേപകൻ സൗരവ് ദത്ത എക്‌സിൽ പങ്കുവെയ്ക്കുകയും ചെയ്തു. ‘റെഡ്ഡിറ്റിലെ ഒരു വ്യക്തി അദ്ദേഹത്തിൻ്റെ പിതാവ് 1990-കളിൽ ഒരു ലക്ഷത്തിന് വാങ്ങിയ ജെഎസ്‌ഡബ്ല്യു ഓഹരികൾ കണ്ടെത്തി. ഇന്ന് അവയുടെ വില 80 കോടിയാണ്. ഓഹരികൾ കൃത്യതയോടെ വാങ്ങിയതിൻ്റെ ഗുണം’ – സൗരവ് ദത്ത എക്സ‌ിൽ കുറിച്ചു.

ഈ പോസ്റ്റ് എക്സസിൽ പലരുടെയും ശ്രദ്ധ നേടി. ദീർഘകാല നിക്ഷേപത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള അവരുടെ കാഴ്‌ചപ്പാടുകൾ പലരും പങ്കുവെച്ചു. പലരും റെഡ്ഡിറ്റ് ഉപയോക്താവിനെ അഭിനന്ദിക്കുകയും വിജയകരമായ ബൈ-ആൻഡ്-ഹോൾഡ് (വാങ്ങിക്കൈവശം വെക്കുന്ന) തന്ത്രങ്ങളെക്കുറിച്ചുള്ള സ്വന്തം കഥകൾ പങ്കുവെക്കുകയും ചെയ്‌തു. ക്ഷമയും സ്ഥിരോത്സാഹവും കൊണ്ട് വലിയ നേട്ടങ്ങൾ നേടാനുള്ള സാധ്യതയെ കുറിച്ചും അവർ കുറിച്ചു.

‘ഇപ്പോൾ അദ്ദേഹത്തിന് വിരമിക്കാനും സമാധാനപരമായി ജീവിക്കാനും കഴിയും. അതിൽനിന്ന് ഒരു നല്ല ബിസിനസ്സ് പോലും തുടങ്ങാം. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ.’ ഒരു ഉപയോക്താവ് കുറിച്ചു. ‘സ്റ്റോക്ക് സ്പ്ലിറ്റുകൾ, ബോണസുകൾ, ഡിവിഡൻറുകൾ എന്നിവ കാലക്രമേണ എങ്ങനെ വർദ്ധിക്കുമെന്ന് ആളുകൾ തിരിച്ചറിയുന്നില്ല, അത് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്’- മറ്റൊരാൾ കമൻ്റ് ചെയ്തു.

‘നല്ല ബിസിനസ്സുകൾ വിൽക്കാൻ തിരക്കുകൂട്ടരുത്. അടിസ്ഥാനകാര്യങ്ങൾക്കുള്ള പണത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ സമയം അതിന്റെ ഗുണം കാണിക്കട്ടെ. ഇത് നിക്ഷേപം മാത്രമല്ല, ഒരു പാരമ്പര്യം സൃഷ്‌ടിക്കൽ കൂടിയാണ്.’-ഒരു ഉപയോക്താവിൻ്റെ കമൻ്റ് ഇങ്ങനെയായിരുന്നു. 1990-കളിൽ ഒരു ലക്ഷം രൂപം നിക്ഷേപിച്ച് പിന്നീട് അതിനെ കുറിച്ച് മറന്നുപോയിട്ടുണ്ടെങ്കിൽ അന്നേ ആ കുടുംബം സമ്പന്നരായിരിക്കണം എന്നായിരുന്നു ഒരാളുടെ പ്രതികരണം.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this