പാർലമെൻ്റിൽ പ്രതിപക്ഷം മാന്യത പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് അടിയന്തരാവസ്ഥ ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ട് നാളെ 50 വർഷം തികയുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഭരണഘടനപോലും...
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനിയും ചേർന്ന് സെൽഫി എടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ മെലോനി ചിത്രം ഫോണിൽ പകർത്തിയത്....
ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി 7 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ, യുക്രെയ്ൻ പ്രസിഡന്റ്റ്...
ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചകോടിയിൽ ക്ഷണിതാക്കളുടെ സമ്മേളനത്തിനിടെയാണ് മാർപാപ്പയെ പ്രധാനമന്ത്രി കണ്ടത്.
പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്‌തു. ഇരുവരും തമ്മിലുള്ള ചർച്ച വെള്ളിയാഴ്ച...
ശ്രീനഗർ മൂന്നാം നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്‌ഞയ്ക്ക് തൊട്ടുമുൻപ് കശ്‌മീരിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കാളികളായവരെ കണ്ടെത്താൻ സൈന്യം പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. പ്രധാനമന്ത്രി സ്‌ഥിതിഗതികൾ വിലയിരുത്തി.
തീർഥാടകർ സഞ്ചരിച്ച ബസിനു നേരെയുണ്ടായ ആക്രമണത്തിൽ 10 പേരാണ്...
മാസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനത്തിനും ശേഷം വീണ്ടും ഭരണ നിർവഹണജോലിയിലേക്ക് പ്രവേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എയ്ക്കും ബി.ജെ.പിക്കും വലിയ ആത്മവിശ്വാസം നൽകിയ സാഹചര്യത്തിൽ...
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്‌ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ...
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ഇന്ത്യാസഖ്യത്തിന്റെ മെഗാറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ 'ശക്തി' പരാമർശനത്തിനു മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ അമ്മമാരും പെൺമക്കളും തനിക്ക് ശക്‌തിയുടെ രൂപങ്ങളാണെന്ന് പ്രധാനമന്ത്രി...
എസ്.എൻ. ജങ്ഷനിൽനിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള പുതിയ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിച്ചു. ഇതോടെ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. ആലുവ മുതൽ തൃപ്പൂണിത്തുറവരെയുള്ള മെട്രോയുടെ ആദ്യഘട്ടത്തിൻ്റെ നിർമാണത്തിന് 7377 കോടി...
ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പിലൂടെ രണ്ടായിരം രൂപ സംഭാവന ചെയ്‌തതിൻ്റെ രസീത് മോദി എക്സിൽ പങ്കുവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ...
ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാൾ മലയാളി. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയിൽ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉൾപ്പെട്ടിരിക്കുന്നത്. ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങൾ...
ഇന്ത്യ ഇപ്പോൾ വലിയ സ്വപ്നങ്ങൾ കാണുകയാണെന്നും സ്വപ്‌നസാക്ഷാൽക്കാരത്തിനായി രാപ്പകലില്ലാതെ അധ്വാനിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റെയിൽവേയിൽ 41,000 കോടി രൂപയുടെ രണ്ടായിരത്തിലേറെ പദ്ധതികൾ വിഡിയോ കോൺഫറൻസിങ് വഴി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മോദിയുടെ പരാമർശം.
“ജൂണിൽ...
ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കുചേലനിൽനിന്ന് അവൽപ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാവുമായിരുന്നു. ആരെങ്കിലും ഇക്കാര്യം വിഡിയോ എടുത്ത് പൊതുതാൽപര്യ...