Tag: LOKSABHA ELECTIONS 2024

കേരളത്തിൽ 71.16 ശതമാനം പോളിങ്; പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ 71.16 ശതമാനം പോളിങ്. സംസ്ഥ‌ാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്‌റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ ചേർക്കുമ്പോൾ പോളിങ് 72 ശതമാനം...

രാഹുലും പ്രിയങ്കയും അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ?

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യുപിയിലെ അമേഠിയിലും റായ്ബറേലിയിലും കളത്തിലിറങ്ങുമോ എന്ന് ഇന്നറിയാം. കോൺഗ്രസിൻ്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്‌ച യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. രാഹുലും പ്രിയങ്കയും മൽസരിക്കണമെന്നാണ്...

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി; പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി.എക്സിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ...

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്‌ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്‌തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻ്റെ...

“എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല” രൺജി പണിക്കർ

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രൺജി...

ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണ്; എന്തിനാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്? – വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി...

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ സുരക്ഷയ്ക്കായി 66,303 ഉദ്യോഗസ്‌ഥരെ നിയോഗിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരക്ഷിതവും സമാധാനപൂർണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 66,303 സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കർശന സുരക്ഷ ഒരുക്കുന്നത്. സംസ്‌ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്‌ഥലങ്ങളിലായി ഒരുക്കിയ...

മോദിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ...

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു കോൺഗ്രസിനെതിരെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്നാണു പരാതി. വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ...

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം; ഫോൺ മുഖേനയും ഓൺലൈനായും പരിശോധിക്കാനുള്ള മാർഗങ്ങൾ

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുള്ള മാർഗങ്ങൾ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ...

മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നത് – കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ്

മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ് എംഎൽഎ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു....

2026ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാൻ അറിയില്ല, അതു മോദിക്ക് മാത്രമേ അറിയൂ

സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ...

24 മണിക്കൂറിനകം ആരോപണങ്ങൾ പിൻവലിച്ച് മാപ്പു പറയണം; കെ.കെ.ശൈലജയ്ക്ക് ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്

വടകരയിലെ എൽഡിഎഫ് സ്‌ഥാനാർഥി കെ.കെ.ശൈലജയ്ക്ക് യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിൻ്റെ വക്കീൽ നോട്ടിസ്. അശ്ലീല വിഡിയോ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച്...

- A word from our sponsors -

spot_img

Follow us

HomeTagsLOKSABHA ELECTIONS 2024