തപാൽ വോട്ടിൽ തിരിമറി,തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫിസ് വിലാസത്തിലോ...
തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായതിനാലെന്ന് നടൻ്റെ പിആർഓ റിയാസ് കെ അഹ്മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു....
ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമമെന്ന് വീണ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ സ്ഥാനാർത്ഥിക്ക് നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ്...
വോട്ടു ചെയ്യാനെത്തിയ വേളയിൽ മാധ്യമങ്ങളോട് ഒന്നും പറയാതെ നടൻ സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
ശാസ്തമംഗലം എൻ.എസ്.എസ്...
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ. പലയിടത്തും വോട്ടിംഗ് മന്ദഗതിയിലാണ്. ഇടുക്കിയിലും പാലായിലും പോളിംഗിന് വെല്ലുവിളിയായി കനത്ത മഴയാണ്. തൊടുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ ശക്തമാണ്. അവസാന മണിക്കൂറിലെ പോളിംഗിനെ മഴ പ്രതികൂലമായി ബാധിക്കാൻ...
എസ്എൻഡിപി യോഗം ആർക്കും പിന്തുണ നൽകിയുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നിലവിൽ നടക്കുന്നത്. 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുൻപ് തന്നെ നടന്നുകഴിഞ്ഞു. ആർക്ക് അനുകൂലമെന്ന്...
കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിംഗ് വേങ്ങരയിലാണ്.കണ്ണൂരിൽ ഉച്ചയായതോടെ 53.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കോഴിക്കോട് 50.10 ശതമാനവും, മലപ്പുറത്ത് 45.72 ശതമാനവും, ആലപ്പുഴയിൽ 49.16 ശതമാനവും,...
കേരളത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ക്രമക്കേട് പരിശോധിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ബീഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച്. ആർ. ശ്രീനിവാസ സംസ്ഥാനത്തെത്തി.ക്രമക്കേട് പരിശോധിക്കാൻ പ്രത്യേക...
നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി പ്രിയങ്കാ ഗാന്ധി. കൊവിഡ് നിരീക്ഷണത്തിലായതിനാലാണ് പ്രചാരണം റദ്ദാക്കിയത്. പകരം രാഹുൽ ഗാന്ധിയെ മണ്ഡലത്തിലെത്തിക്കാൻ സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്.വലിയ പ്രാധാന്യത്തോടെ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിർന്ന നേതാക്കളോ...
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പിനിടയിലും പരക്കെ അക്രമ സംഭവങ്ങൾ. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നന്ദിഗ്രാമിലെ പോളിങ് ബൂത്തിന് മുന്നിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്. വോട്ടർമാരെ വോട്ട് ചെയ്യാൻ സിആർപിഎഫ് അനുവദിക്കില്ലെന്ന് ആരോപിച്ചാണ്...
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും, സിപിഐഎം ചായ്‌വുള്ള ഉദ്യോഗസ്ഥരാണ് ഇതിന്...
സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ 38,586 എണ്ണം മാത്രമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ. ബി.എൽ.ഒമാരുടെ പരിശോധനയിൽ ഇത് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് തടയാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും കമ്മീഷൻ കോടതിയിൽ പറഞ്ഞു.
ഹൈക്കോടതിയിൽ രമേശ്...
എൽ ഡി എഫ് സ്ഥാനാർഥിയായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതിയിലും,സമൂഹത്തിനു മുൻപിൽ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്ന തരത്തിലുമുള്ള പ്രസ്താവനകളും കുപ്രചാരണങ്ങളുമാണ് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ പൂഞ്ഞാർ നിയോജകമണ്ഡലം ജനപക്ഷം സ്ഥാനാർത്ഥി പി...
ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഇത്തവണ മത്സരിക്കാൻ...