പൗരത്വനിയമ ഭേദഗതിയുടെ ചട്ടങ്ങൾ നിലവിൽ വന്നിട്ടുപോലും പ്രകടന പത്രികയിൽ അതേക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെ വിമർശിക്കരുതെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ...
ഹിറ്റ്ലർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പ്രൊപഗാൻഡ മന്ത്രിയായി ഗീബൽസിനു പകരം പിണറായി വിജയനെ നിയമിക്കുമായിരുന്നുവെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ. മുനീർ. മുഖ്യമന്ത്രിയെപ്പോലെ കാപട്യമുള്ള മനുഷ്യനെ കണ്ടിട്ടില്ല. ചോര നക്കിക്കുടിക്കാൻ പറ്റുമോ...
പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ...
അഖണ്ഡ ഭാരതത്തിൻ്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഇന്ത്യയുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ പ്രകാരം ഇന്ത്യയിൽ വേരുകളില്ലാത്ത പാഴ്‌സികൾക്കും ക്രൈസ്തവർക്കുംവരെ പൗരത്വം നേടാമെന്നിരിക്കേ...
പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമം പിൻവലിക്കില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കി. “ഇന്ത്യൻ പൗരത്വം രാജ്യത്ത് ഉറപ്പാക്കേണ്ടത് നമ്മുടെ പരമാധികാര...
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരേ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സാമൂഹിക ഐക്യം നിലനിൽക്കുന്നിടത്ത് ഭിന്നിപ്പുണ്ടാക്കുന്ന സിഎഎ പോലുള്ള ഏതൊരു നിയമവും നടപ്പാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിജയ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തമിഴ്‌നാട്ടിൽ...
പൗരത്വ ദേദഗതി നിയമം (സിഎഎ) രാജ്യത്തെ മുസ്‌ലിംകളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓൾ ഇന്ത്യ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീൻ റസ്‌വി ബറേൽവി പറഞ്ഞു. "കേന്ദ്രസർക്കാർ സിഎഎ നടപ്പാക്കി. ഞാൻ...
പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ...
പൗരത്വ ഭേദഗതി നിയമം (സിഎഎ) ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കി ഉത്തരവിറക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകൾ പിടിക്കുമെന്നും എൻഡിഎ 400 കടക്കുമെന്നും അമിത് ഷാ...