പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ ബിജെപി. താൻ മന്ത്രിയല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദിയെ വെട്ടി കഷ്‌ണങ്ങളാക്കിയേനെ എന്ന് ഡിഎംകെ മന്ത്രി ടി.എൻ.അൻപരശൻ പറയുന്ന വിഡിയോ...
താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നു ബിജെപി സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട 'പ്രൈം പ്രൊജക്ടിനെ' പറ്റി 2019ൽ തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു...
ഉദ്ഘാടനത്തിനു മുൻപ് ടോൾ പിരിവ് ആരംഭിച്ച തലശ്ശേരി മാഹി ബൈപ്പാസിനെച്ചൊല്ലി രാഷ്ട്രീയ പോര്. ബൈപ്പാസിന്റെ ഒരുഭാഗം കണ്ണൂർ ലോകസഭാ മണ്ഡലത്തിലും മറ്റൊരു ഭാഗം വടകര ലോക്സഭാ മണ്ഡലത്തിലുമാണ് ഉൾപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ...
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. ജനങ്ങൾ മുഴുവൻ കോൺഗ്രസിന് വോട്ടു ചെയ്‌തത് രാഹുൽ ഗാന്ധിയെ കണ്ടിട്ടാണ്. രാഹുൽ ഗാന്ധി തെക്കുനിന്നു വടക്കോട്ടും കിഴക്കുനിന്നു പടിഞ്ഞാറോട്ടും നടക്കുന്നതല്ലാതെ, എക്സൈസ്...
ആഴ്‌ചകൾക്കപ്പുറം പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഹരിയാനയിലെ ഹിസാറിൽനിന്നുള്ള എംപി ബ്രിജേന്ദ്ര സിങ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ എത്തിയാണ് ബ്രിജേന്ദ്ര സിങ് പാർട്ടി അംഗത്വം സ്വീകരിച്ചത്....
ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തുന്നു. ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പാലക്കാട്...
കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. കെ.കരുണാകരനെ അപമാനിക്കുന്നിടത്തു നിൽക്കാനില്ലെന്നു തീരുമാനിച്ചെന്നും ഏതു പാർട്ടിക്കും ശക്തനായ നേതാവ് വേണമെന്നും കോൺഗ്രസിന് അതില്ലെന്നും പത്മജ പറഞ്ഞു. ബിജെപി ആസ്‌ഥാനത്തുവച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണു കോൺഗ്രസിനെതിരെ രൂക്ഷവിമർശനം നടത്തിയത്.
“എന്തുകൊണ്ട്...
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ചു മുതിർന്ന സിപിഎം നേതാവ് എം.എം. മണി. പത്മജ ബിജെപിയിലേക്കു പോകാൻ ഇത്തിരി വൈകിയെന്നും കരുണാകരൻ്റെ മകളായതുകൊണ്ട് ഇത്രയും...
പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്ന് കെ.മുരളീധരൻ. ചിരിക്കാനും കളിയാക്കാനുമൊക്കെ ആളുകളുണ്ടാകും. അതിനെയൊക്കെ ഞങ്ങൾ നേരിടും. വർക്ക് അറ്റ് ഹോം ചെയ്യുന്നവർക്ക് ഇത്രയൊക്കെ സ്ഥാനങ്ങൾ കൊടുത്താൽ പോരെയെന്നും പത്മജയുടെ പരിഭവങ്ങൾക്കു മറുപടിയായി കെ.മുരളീധരൻ ചോദിച്ചു....
ബിജെപിയിൽ ചേരാനൊരുങ്ങുന്ന പത്മജ വേണുഗോപാലിനെ വിമർശിച്ച് കോൺഗ്രസ്. പത്മജയ്ക്ക് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിജയം ഉറപ്പായിരുന്ന സീറ്റുകളാണു നൽകിയിരുന്നത്. പാർട്ടിയിൽ വലിയ സ്‌ഥാനങ്ങളാണ് എന്നും...
പത്തനംതിട്ടയിലെ സീറ്റ് വിവാദത്തിൽ ബിജെപി നേതാവ് പി.സി.ജോർജിനു രൂക്ഷ മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോടു ചോദിച്ചു. "എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ,...
ലോക്സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ശ്യാം തട്ടയിലാണ് പോസ്റ്റിട്ടത്. അനിലിൻ്റെ...
ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പിലൂടെ രണ്ടായിരം രൂപ സംഭാവന ചെയ്‌തതിൻ്റെ രസീത് മോദി എക്സിൽ പങ്കുവച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ...