പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പലരും പാര്‍ട്ടിയോട് വിടപറയുന്നതും, എതിര്‍ചേരിയില്‍ അവര്‍ സ്ഥാനാര്‍ഥികളായി മാറുന്നതും സി പി ഐ എമ്മിന് തലവേദനയാവുകയാണ്. ചലചിത്ര അക്കാദമി ചെയര്‍മാനായിരുന്ന സിനിമാതാരം പ്രേംകുമാര്‍, മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന എ സുരേഷ് എന്നിവരാണ് യു ഡി എഫ് ക്യാമ്പില്‍ ഒരേ ദിനത്തില്‍ എത്തിയത്. സുരേഷ് കുമാറിനെ വി എസിന്റെ മണ്ഡലമായിരുന്ന മലമ്പുഴയില്‍ യു ഡി എഫ് സ്വതന്ത്രസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

എ സുരേഷിന് ഏറെ വേരുകളുള്ള മണ്ഡലമാണ് മലമ്പുഴ.വി എസ് -പിണറായി പോര് രൂക്ഷമായിരുന്ന സമയത്താണ് വി എസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന എ സുരേഷിനെ പാര്‍ട്ടി നടപടിക്ക് വിധേയനാക്കുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായും അവസാനിച്ചെങ്കിലും വി എസ് ഗ്രൂപ്പുകാരനായ എ സുരേഷിന് മുന്നില്‍ പാര്‍ട്ടിയുടെ വാതിലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതോടെയാണ് സുരേഷ് യുഡിഫ് ക്യാമ്പിൽ എത്തിയത് .


