എരുമേലി:വിശ്വഗുരു ശ്രീനാരായണ ഗുരുദേവൻ്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പി. യോഗം എരുമേലി യൂണിയൻ്റെയും ശാഖായോഗങ്ങളുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 2025 സെപ്തംബർ 7-ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ വമ്പിച്ച ചതയദിനഘോഷ യാത്രയോടും, മഹാസമ്മേളനത്തോടുംകൂടി നടത്തുന്നു.എസ്.എൻ.ഡി.പി. യോഗത്തിലും, എസ്.എൻ. ട്രസ്റ്റിലും മൂന്ന് ദശാബ്ദത്തിലേറെയായി വിജയകരമായ സാരഥ്യം തുടരുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി. യൂണിയനും, ശാഖായോഗങ്ങളും പോഷകസംഘടനകളും ചേർന്ന് ആദരിക്കുന്നു.
ചതയദിന ഘോഷയാത്ര രാവിലെ 9.30 ന് എരുമേലി ശബരി ആഡിറ്റോറിയ അങ്കണത്തിൽനിന്നും ആരംഭിച്ച് 10.15 ന് ശ്രീനാരായണ നഗറിൽ (ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം) എത്തിച്ചേരുന്നതും തുടർന്ന് നടക്കുന്ന മഹാ സമ്മേളനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.
എരുമേലി യൂണിയൻ ചെയർമാൻ കെ. പത്മകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിശിഷ്ടാതിഥികളായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്, മുൻ ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിളള പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുക്കും.
മന്ത്രി വീണാ ജോർജ് ചതയ ദിന സന്ദേശം നല്കും. മുൻ ഗോവാ ഗവർണർ പി എസ് ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം നടത്തും. യൂണിയൻ കൺവീനർ പി എസ് ബ്രഷ്നേവ് യോത്തിൽ സ്വാഗതം ആശംസിക്കും. യോഗം ബോർഡ് മെമ്പർ എം വി അജിത്കുമാർ യൂണിയൻ വൈസ് ചെയർമാൻ സി. എസ് ഉണ്ണികൃഷ്ണൻ എന്നിവർ ആശംസാപ്രസംഗം നടത്തും.


