Wednesday, February 11, 2026
HomeTOP NEWSKERALAപുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു: പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിച്ച് കെ.ബി.ഗണേഷ്കുമാർ.

പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു: പുതിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിച്ച് കെ.ബി.ഗണേഷ്കുമാർ.

Published on

കെഎസ്ആർടിസിക്കായി വാങ്ങിയ പുതിയ ബസുകൾ ഓടിച്ച് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ. കഴിഞ്ഞദിവസം കെഎസ്ആർടിസിക്ക് ടാറ്റയുടെ രണ്ട് ബസുകൾ കൈമാറിയിരുന്നു. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളായിരുന്നു ഇവ. ഇതിൽ സൂപ്പർ ഫാസ്റ്റാണ് മന്ത്രി ട്രയൽ റൺ നടത്തിയത്. ബസ് ഓടിക്കുന്ന വീഡിയോ ഗണേഷ് കുമാർ ഫെയ്‌സ് ബുക്കിലും പങ്കുവെച്ചു.

‘പുതിയ ബസുകൾ വരുമെന്ന് പറഞ്ഞു… വന്നു. കെഎസ്ആർടിസിക്കായി വാങ്ങിയ പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി. ചില നിർദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഉടൻതന്നെ ബാക്കി ബസുകൾ കൂടി എത്തും. പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്. ഒട്ടും വൈകില്ലാ…’ വീഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചു.

ആറുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്ആർടിസിക്ക് പുതിയ ബസുകളെത്തുന്നത്. 2018-ൽ 100 ഡീസൽ ബസുകൾ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്. ടാറ്റയിൽനിന്ന് വാങ്ങുന്ന 80 ബസുകളിൽ സൂപ്പർഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്.

ബസ് വാങ്ങാൻ 107 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചത്. ഇതിൽ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതിൽ 106 എണ്ണം സ്വിഫ്റ്റിന് നൽകും. അശോക് ലൈലൻഡ്, ഐഷർ കമ്പനികളിൽനിന്നും ബസുകൾ വാങ്ങുന്നുണ്ട്.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this