Wednesday, February 11, 2026
HomeEDUCAION'റീയൂസ് ഹീറോസ് റിയൽ ഹീറോസ്': ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളും ഉപയോഗിച്ചാൽ എ പ്ലസ് കിട്ടും

‘റീയൂസ് ഹീറോസ് റിയൽ ഹീറോസ്’: ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളും ഉപയോഗിച്ചാൽ എ പ്ലസ് കിട്ടും

Published on

സ്ക്‌കൂൾ തുറക്കുമ്പോൾ പുതിയ ബാഗും കുടയും ബോക്‌സുമെല്ലാം വേണമെന്ന് വാശിപിടിക്കാറുണ്ടോ നിങ്ങൾ. ഇത്തവണ പഴയ ബാഗും പഠനോപകരണങ്ങളുംതന്നെ ഉപയോഗിച്ചാലോ, അതിന് അംഗീകാരം കിട്ടിയാലോ. അതിനുള്ള അവസരം നൽകുകയാണ് ശുചിത്വമിഷനും വിദ്യാഭ്യാസവകുപ്പും. പുനരുപയോഗിക്കുന്നവരാണ് യഥാർഥ ഹീറോ എന്നരീതിയിൽ ‘റീയൂസ് ഹീറോസ് റിയൽ ഹീറോസ്’ കാംപെയ്ൻ തുടങ്ങുകയാണിവർ.

പഴയ കുട, ചെരുപ്പ്, വാട്ടർബോട്ടിൽ, ചോറ്റുപാത്രം, ബാഗ് തുടങ്ങിയവയിലേതെങ്കിലും ഒന്നുമായി പുതിയ അധ്യയനവർഷം വിദ്യാലയങ്ങളിലെത്തുന്നവർക്ക് എ പ്ലസ് സാക്ഷ്യപത്രവും അല്ലാത്തവർക്ക് ബി പോസിറ്റീവ് സാക്ഷ്യപത്രവും നൽകും. ഇതിന് പ്രോത്സാഹനം നൽകുന്ന ക്ലാസ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും പ്രോത്സാഹന സാക്ഷ്യപത്രവുമുണ്ടാകും.

പുതിയ കുപ്പായമോ കുടയോ ഒന്നുമില്ലാത്തത് നാണക്കേടല്ലെന്നും പുനരുപയോഗിക്കുന്നത് അഭിമാനമാണെന്നും കുഞ്ഞുമനസ്സുകളെ പഠിപ്പിക്കുകയാണ് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ഇ.ടി. രാകേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ. വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വിദ്യാർഥിസൗഹൃദ ബോധവത്കരണ കാംപെയ്ൻ്റെ ഭാഗമായാണ് റീയൂസ് ഹീറോസ് നടപ്പാക്കുന്നത്.

എങ്ങനെ കിട്ടും എ പ്ലസ്

ഈ https://suchitwamissionkozhikode.in/ പുനരുപയോഗിച്ചതിൻ്റെ ഫോട്ടോകൾ സഹിതം അപേക്ഷിക്കണം. ഒന്നുമുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ഇതിൻ്റെ ഭാഗമാകാം. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമെല്ലാം അപേക്ഷിക്കാം. ജൂൺ രണ്ടുമുതൽ അഞ്ചുവരെയാണ് പദ്ധതി. മികച്ച ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കി അയക്കുന്ന 10 വീതം വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.

പരിസ്ഥിതിയെ കാക്കാം

‘ഉപയോഗം കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃചംക്രമണം നടത്തുക… എന്നിങ്ങനെയാവണം ലക്ഷ്യം. പരിസ്ഥിതിസംരക്ഷണമാണ് സാധ്യമാകുന്നത്. പിന്നെയൊന്നുണ്ട്, മഴകനക്കുമ്പോൾ എല്ലാവരും അവധിചോദിക്കില്ലേ. കൂടുതൽ എ പ്ലസ് കിട്ടിയാൽ അവധിയുടെകാര്യത്തിലും ഇത്തിരി ലിബറലാകും.’-സ്നേഹിൽകുമാർ സിങ്, കോഴിക്കോട് കളക്ടർ

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this