80-ാം പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശംസനേർന്ന് കമൽ ഹാസനും മോഹൻലാലും.സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആശംസകൾ നേർന്നത്.മോഹൻലാൽ പിണറായി വിജയനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
‘ബഹുമാന്യനായ കേരളമുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ 80-ാം പിറന്നാൾ ആശംസകൾ. ഏറെ നിശ്ചയദാർഢ്യമുള്ള നേതാവായ അദ്ദേഹത്തിന്റെ ജനസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ചു. വരുംവർഷങ്ങളിലും അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നു’, കമൽ ഹാസൻ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ ആശംസ അറിയിച്ചത്. ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ പുരസ്കാരദാന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്.