ഇസ്ലാമാബാദ് ഇന്ത്യൻ ഗാനങ്ങൾ പാക്കിസ്‌ഥാന്റെ എഫ്എം റേഡിയോ സ്‌റ്റേഷനുകൾ വഴി കേൾപ്പിക്കുന്നത് നിരോധിച്ചു. പാക്കിസ്ഥാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർഷ കാരണങ്ങളാലാണ് തീരുമാനമെന്നു പാക്കിസ്ഥാൻ ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.
അതേസമയം, പാക്കിസ്ഥാൻ്റെ നീക്കം സെൽഫ് ഗോൾ എന്നാണ് സമൂഹ മാധ്യമങ്ങളിലെ ആക്ഷേപം. നടപടി പാക്കിസ്ഥാൻ റേഡിയോ സ്‌റ്റേഷനുകളുടെ ശ്രോതാക്കളിൽ വൻ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. പാക്കിസ്ഥാനിലെ നടീനടന്മാരുടെ ഇൻസ്‌റ്റാഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ച ഇന്ത്യ വിവിധ യുട്യൂബ് ചാനലുകൾക്കും രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ നടപടി.