Wednesday, April 30, 2025

തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം: കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

TOP NEWSINDIAതിരിച്ചടിച്ച് ഇന്ത്യൻ സൈന്യം: കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

പഹൽഗാം ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടൽ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടൽ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹൽഗാമിലെ ഭീകരർ തന്നെയാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞദിവസം കുൽഗാം വനേമേഖലയിൽ വെച്ച് ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളിൽ സൈന്യം ഭീകരർക്ക് സമീപത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഭീകരർ നിലവിൽ ദക്ഷിണ കശ്മീരിൽ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജൻസികളുടെ അനുമാനം. ഭീകരർക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീർ താഴ്വരയിൽ നടക്കുന്നത്. സൈന്യവും സിആർപിഎഫും ജമ്മുകശ്‌മീർ പോലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ നാല് വ്യത്യസ്ത സ്ഥലങ്ങളിൽ വെച്ച് ഇവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾക്ക് സാധിച്ചിരുന്നു

spot_img

Check out our other content

Check out other tags:

Most Popular Articles